കെ എസ് ടി എ പ്രക്ഷോഭം സംഘടിപ്പിച്ചു ജില്ലാതല ഉദ്ഘാടനം കെ.പി സതീഷ് ചന്ദ്രൻ നിർവ്വഹിച്ചു.
കെ എസ് ടി എ പ്രക്ഷോഭം സംഘടിപ്പിച്ചു
കേന്ദ്രസർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക, ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക.
വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിക്കുക ‘ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക. PFRDA നിയമം പിൻവലിക്കുക,
കേരള സർക്കാരിൻ്റെ ജനപക്ഷ നിലപാടുകൾക്ക് ശക്തി പകരുക,
സ്ത്രീപക്ഷ കേരളത്തിനായി അണിനിരക്കുക, പാo പുസ്തകം’ യൂണിഫോം, ഉച്ചഭക്ഷണം എന്നിവ ,ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി കുട്ടികൾക്കും സൗജന്യമായി നൽകുക തുടങ്ങിയ മുപ്പതിലേറെ ഡിമാൻ്റുകളുയർത്തി കെ.എസ്.ടി.എ പ്രാദേശിക ധർണകൾ സംഘടിപ്പിച്ചു
250 കേന്ദ്രങ്ങളിലായി നടന്ന ധർണയുടെ ജില്ലാതല ഉദ്ഘാടനം
കാസർഗോഡ് BC റോഡിൽ മുൻ എം.എൽ എ കെ.പി.സതീശ് ചന്ദ്രൻ നിർവഹിച്ചു . സംസ്ഥാന വൈസ് പ്രസിഡൻറ് കെ രാഘവൻ സംസ്ഥാന നിർവാഹകസമിതി അംഗം സി എം മീനാകുമാരി കെ ഹരിദാസ് എൻകെ ലസിത എന്നിവർ സംസാരിച്ചു എ ആർ വിജയകുമാർ അധ്യക്ഷനായിപി ദിലീപ്കുമാർ സ്വാഗതവും ടി പ്രകാശൻ നന്ദിയും പറഞ്ഞു