അടച്ചിരിപ്പിന്റെ കാലത്ത് കുഞ്ഞുവായനയ്ക്ക് കൂട്ടായി” പുസ്തക ചങ്ങാതി പരിപാടി”ക്ക് തുടക്കമായി.
മടിക്കൈ: അടച്ചിരിപ്പിന്റെ കാലത്ത് കുഞ്ഞുവായനയ്ക്ക് കൂട്ടായി” പുസ്തക ചങ്ങാതി പരിപാടി”ക്ക് തുടക്കമായി.
ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പൊയിലിലെ മുഴുവൻ കുട്ടികൾക്കും വീട്ടിൽ ലൈബ്രറി ഒരുക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിക്കാണ് ചൊവ്വാഴ്ച തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ എൽ പി വിഭാഗത്തിലെ 125 കുട്ടികൾക്കും മൂന്ന് വീതം പുസ്തകങ്ങളാണ് സൗജന്യമായി നൽകിയത്. പദ്ധതിക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ സാമൂഹ്യ പങ്കാളിത്തത്തോടെ 100 രൂപ ചലഞ്ച് നടത്തിയിരുന്നു. 25,000 രൂപയുടെ പുസ്തകങ്ങൾ ആണ് ചൊവ്വാഴ്ച 6 കേന്ദ്രങ്ങളിലായി വിതരണം ചെയ്തത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത വിതരണോദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, വാർഡ് മെമ്പർ ശൈലജ, എസ് എം സി ചെയർമാൻ രവീന്ദ്രൻ, അധ്യാപകരായ കെ വി രാജേഷ്, നന്ദകുമാരൻ, മധു, പ്രകാശൻ, ശ്രീജ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ രാജീവൻ സ്വാഗതവും ബിഞ്ജുഷ നന്ദിയും പറഞ്ഞു