ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂനിയൻ (എ.ഐ. ടി.യു.സി) ലോട്ടറി സബ് ഓഫീസ് ധർണ സമരം സംഘടിപ്പിച്ചു.
ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂനിയൻ (എ.ഐ. ടി.യു.സി) ലോട്ടറി സബ് ഓഫീസ് ധർണ സമരം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: ലോട്ടറിയുടെ മുഖവില കുറയ്ക്കുക, ബോണസ് പത്തായിരം രൂപയാക്കുക,എഴുത്ത് ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ. ടി.യു.സി) പുതിയകോട്ട ലോട്ടറി ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.വി. കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. എഴുത്ത് ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ തീരുമാനം കൈകൊണ്ട് പാവപ്പെട്ട ലോട്ടറി തൊഴിലാളികളെ സഹായിക്കാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജൻ പൊതാവൂർ അധ്യക്ഷനായി. ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ.ടി.യു. സി )
ജില്ലാ പ്രസിഡണ്ട്
എ. ദാമോദരൻ സംസാരിച്ചു. സി.പി.തമ്പാൻ നായർ, പാർവ്വതി , വിശ്വംഭരൻ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.