കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസ്മൃതി – 75 ഓൺലൈൻ പ്രഭാഷണ പരമ്പര ആഗസ്ത് 14ന് വൈകിട്ട് 5 മണിക്ക് പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യസ്മൃതി – 75 ഓൺലൈൻ പ്രഭാഷണ പരമ്പര ആഗസ്ത് 14ന് വൈകിട്ട് 5 മണിക്ക് പ്രശസ്ത നോവലിസ്റ്റ് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ ചടങ്ങിൽ അധ്യക്ഷനായിരിക്കും. ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ സ്വാഗതമാശംസിക്കും.
ആഗസ്ത് 15ന് കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ.കെ വി കുഞ്ഞികൃഷ്ണൻ, 16 ന് പ്രശസ്ത നിരൂപകൻ ഇ പി രാജഗോപാലൻ, 17 ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ എന്നിവരാണ് പ്രഭാഷണം നടത്തുക.
Live Cricket
Live Share Market