കർഷക വിശേഷങ്ങൾ പങ്കുവെച്ച് കൃഷ്ണേട്ടൻ ..
കർഷക വിശേഷങ്ങൾ പങ്കുവെച്ച് കൃഷ്ണേട്ടൻ
..
കുട്ടമത്ത് :ചെറുവത്തൂരിലെ കൊടക്കവയൽ പാടശേഖരത്തിലെ കർഷകനായ കൈനി കൃഷ്ണൻ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളോട് പങ്കുവെച്ചത് ഒരു നാടിൻ്റെ കാർഷിക സംസ്കാരമായിരുന്നു. കർഷക ദിനമായ ചിങ്ങം ഒന്നിന് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ പരിസ്ഥിതി ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് കർഷകരെ ആദരിക്കുന്ന ചടങ്ങ് നടന്നത്. അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് എം രാജൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷനായി.സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ സ്വാഗതവും എം മോഹനൻ നന്ദിയും പറഞ്ഞു. പഴയ കാല കാർഷിക രീതിയെ കുറിച്ചും കൃഷിരീതിയിൽ വന്ന മാറ്റത്തെ കുറിച്ചും യുവാക്കൾ കൃഷിയിലേക്ക് വരേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.വിദ്യാലയ റേഡിയോ ആയ സർഗ്ഗ വാണിയിൽ ചെറുവത്തൂർ കൃഷി ഓഫീസർ പി.വി.ധന്യ ആശംസ അറിയിച്ച് സംസാരിച്ചു. കുട്ടികൾ അവരുടെ വീടുകളിൽ പച്ചക്കറികൃഷിക്ക് ആരംഭം കുറിച്ചു.