
ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് മുന്നിൽ അധ്യാപക ധർണാ സമരം സംഘടിപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ പെരിയ കേന്ദ്ര സർവകലാശാലയ്ക്ക് മുന്നിൽ അധ്യാപക ധർണാ സമരം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: 2020 ലെ പുത്തൻ വിദ്യാഭ്യാസ നയത്തിലൂടെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളെ വിദ്യാഭ്യാസ പ്രക്രിയയിൽ നിന്ന് ആട്ടി അകറ്റുന്ന കേന്ദ്രനയത്തിനെതിരെ, ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കൂ ഇന്ത്യയെ രക്ഷിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അധ്യാപകസംഘടകളായ എ.കെ.ജി.സി.ടി,
എ. കെ.പി.സി. ടി.എ, എഫ്.യു. ടി.എ എന്നിവയുടെ നേതൃത്വത്തിൽ പെരിയ കേന്ദ്ര സർവ്വകലാശാല കവാടത്തിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു. കേരളത്തിലെ 19 സർവകലാശാലകളുടെ മുന്നിൽ സമരം നടക്കുന്നതിന്റെ ഭാഗമായാണ് പെരിയ കേന്ദ്രസർവകലാശാലയുടെ മുന്നിലും സമരം സംഘടിപ്പിച്ചത്.
തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ ധർണാ സമരം ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസരംഗം കുത്തകകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്രസർക്കാർ നയം തിരുത്തണമെന്നും വിദ്യാഭ്യാസത്തെ വർഗീയ വൽക്കരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ.പി.സി.ടി.എ സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ പി. രഘുനാഥ് അധ്യക്ഷത വഹിച്ചു. പി.വി. ഗംഗാധരൻ (എഫ്. എസ്.ഇ. ടി.ഒ), പി.ദിലീപ് കുമാർ (കെ.എസ്.ടി.എ,
ഡോ: കെ. വിജയൻ, എം. സി.രാജു (എ.കെ. ജി.സി ടി),
സ്വരൻ. പി.ആർ,
എൻ സി ബിജു, ഡോ:മോഹനൻ (എ.കെ.പി.സി.ടി.എ), ആൽബിൻ മാത്യു (എസ്.എഫ്.ഐ) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എ. കെ. ജി.എസ്.ടി സംസ്ഥാന പ്രവർത്തക സമിതി അംഗം സജിത്ത് പലേരി സ്വാഗതവും ഷൈമ എസ്.ജി നന്ദിയും പറഞ്ഞു.