
ഒരാളുടെ കഴിവിനെ അഭിനന്ദിക്കാനും, അനുമോദിക്കാനും മലയാളി ലുബ്ധത്തരം കാണിക്കുകയാണെന്നു പ്രശസ്ത സാഹിത്യകാരനും കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടറുമായ ഡോ.എ എം. ശ്രീധരൻ അഭിപ്രായപ്പെട്ടു.
മലയാളികൾ അഭിനന്ദന ലുബ്ധരാണണെന്ന് ഡോ.എ. എം ശ്രീധരൻ
കാഞ്ഞങ്ങാട്: ഒരാളുടെ കഴിവിനെ അഭിനന്ദിക്കാനും, അനുമോദിക്കാനും മലയാളി ലുബ്ധത്തരം കാണിക്കുകയാണെന്നു പ്രശസ്ത സാഹിത്യകാരനും കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മുൻ ഡയറക്ടറുമായ ഡോ.എ എം. ശ്രീധരൻ അഭിപ്രായപ്പെട്ടു.
അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും കാലമാണിതെന്നും ഇന്നലെകളെ സ്വാംശീകരിച്ചു ഇന്നിൽ ജീവിക്കാൻ മനുഷ്യർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കാൻഫെഡ് സോഷ്യൽ ഫോറം ഏർപ്പെടുത്തിയ പി.എൻ.പണിക്കർ സ്മാരക അവാർഡ് അധ്യാപകനും സാക്ഷരതാ പ്രവർത്തകനുമായ സി.പി.വി.വിനോദ് കുമാറിന് സമ്മാനിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ചെയർമാൻ കൂക്കാനം റഹ്‌മാൻ അധ്യക്ഷത വഹിച്ചു.
മുനി. കൗൺസിലർമാരായ സി.എച്ച് സുബൈദ, പ്രഭാവതി, ഫോറം സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, കരിവെള്ളൂർ വിജയൻ, ഡോ.സി.പി.വി വിജയകുമാർ, ഹനീഫ കടപ്പുറം, വിനോദ് ആലന്തട്ട, എന്നിവർ സംസാരിച്ചു.
സി.പി. വി വിനോദ് കുമാർ നന്ദി പറഞ്ഞു.
വായനാദിന മത്സത്തിൽ വിജയിച്ച സി.എസ്.ഗോപിക, പൂജന്യ, കബനി വിനോദ്, നിഹാരിക, സംഗീത, ജ്യോത്സ്ന എന്നിവർക്ക് ചടങ്ങിൽ വെച്ചു ഉപഹാരം നൽകി.
വൈകുന്നേരം നടന്ന ലോക സാക്ഷരതാ ദിന വെബിനാറിൽ ഡോ.സി.പി.വി വിജയകുമാർ വിഷയം അവതരിപ്പിച്ചു.