
ജെസി കാഞ്ഞങ്ങാട് വാരാഘോഷത്തിന് തുടക്കമായി.
ജെസി കാഞ്ഞങ്ങാട് വാരാഘോഷത്തിന് തുടക്കമായി.
കാഞ്ഞങ്ങാട്:ഒരാഴ്ച നീണ്ടുനിൽക്കുന്ന ജൂനിയർ ചേംബർ ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ചാപ്റ്ററിന്റെ ജെസി വാരാഘോഷത്തി ന് തുടക്കമായി. സെപ്റ്റംബർ 9 മുതൽ 15 വരെയാണ് പരിപാടി നടക്കുന്നത്.
വാരാഘോഷം മുനിസിപ്പൽ ചെയർപേഴ്സൺ കെ. വി.സുജാത ടീച്ചർ കുന്നുമ്മൽ ജെസി സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ഉത്ഘാടനം ചെയ്തു. കാലഘട്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സന്നദ്ധ സംഘടനകൾക്ക് ആവണമെന്നും ജെ.സി. ഐ കാഞ്ഞങ്ങാട് ആ പാതയിലാണെന്ന സന്ദേശമാണ് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് കാണിച്ചുതരുന്നതെന്ന് ചെയർപേഴ്സൺ പറഞ്ഞു.പ്രസിഡണ്ട് ഡോക്ടർ നിതാന്ത് ബി.എസ് അധ്യക്ഷനായി. ചടങ്ങിൽ മേഖല അധ്യക്ഷൻ വി. കെ സജിത്ത് കുമാർ, സെക്രട്ടറി ഡോക്ടർ രാഹുൽ എ .കെ ,
പ്രോഗ്രാം കോഡിനേറ്റർ മധുസൂദനൻ വെള്ളിക്കോത്ത് , സുരേഷ് എൻ, ദിനേശൻ കെ വി,
ചാന്ദേഷ് ചന്ദ്രൻ, സുരേഷ് ബാബു കെ.വി,
പി.വി.രാജേഷ്, മുഹമ്മദ് ത്വയ്യിബ്,
പി സത്യൻ,
മുരളി പള്ളോട്ട്, സതീശൻ കെ.വി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്റർ , മാസ്ക്, ഓക്സിമീറ്റർ എന്നിവയുടെ വിതരണം നടന്നു . കൂടാതെ സംരംഭകത്വ പരിശീലനം, സ്പോർട്സ് ഡേ, ബ്ലഡ് ഡൊണേഷൻ, ഓൺലൈൻ ലൂഡോ കോമ്പറ്റീഷൻ, ഡെന്റൽ ഫ്രീ ചെക്കപ്പ് ക്യാമ്പ് , കൊറോണ ദുരിതാശ്വാസ സഹായം, ആദരിക്കൽ ചടങ്ങ് എന്നിവയും നടക്കും