
കുട്ടമത്ത് സ്കൂളിൽ വിജയോത്സവം നടത്തി
കുട്ടമത്ത് സ്കൂളിൽ വിജയോത്സവം നടത്തി
ചെറുവത്തൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്ത് 2021 എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനം നിലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ നിർവഹിച്ചു. വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എം രാജൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ സി.വി. ഗിരീശൻ ,പി.വസന്ത പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ ,സി വി രവീന്ദ്രൻ, കെ.കൃഷ്ണൻ മദർ പിടിഎ പ്രസിഡണ്ട് ടി. പത്മാവതി എന്നിവർ സംസാരിച്ചു. ഏത് തൊഴിലിനും അതിൻ്റെ മഹത്വമുണ്ടെന്നും കുട്ടികൾ അവരുടെ താല്പര്യമനുസരിച്ച് ഉയർന്ന കോഴ്സുകൾ തിരഞ്ഞെടുക്കണമെന്നും മാധവൻ മണിയറ പറഞ്ഞു.ജില്ലയിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാലയത്തിൻ്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.