
ജില്ലയിൽ സെപ്തംബർ 11 ന് ഊർജ്ജിത വാക്സിനേഷൻ ഡ്രൈവ് : 87 വാക്‌സിനേഷൻ കേന്ദ്രങ്ങൾ
ജില്ലയിൽ സെപ്തംബർ 11 ന് ഊർജ്ജിത വാക്സിനേഷൻ ഡ്രൈവ് : 87 വാക്‌സിനേഷൻ കേന്ദ്രങ്ങൾ
കാസറഗോഡ്: ജില്ലയിൽ നടപ്പിലാക്കുന്ന ഊർജജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി സെപ്തംബർ 11 ന് കൊവിഷിൽഡ് വാക്‌സിൻ നൽകുന്നതിനായി 44 ആരോഗ്യ കേന്ദ്രങ്ങളിലും കൊവാക്സിൻ നൽകുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.ഓൺലൈൻ വഴിയും സ്പോട് അഡ്മിഷൻ വഴിയും വാക്‌സിൻ നൽകും. ഓൺലൈൻ വഴി വാക്സിനേനേഷൻ ലഭിക്കുന്നതിനായുള്ള അലോട്ട്മെന്റ് സെപ്തംബർ 10 ന് വൈകീട്ട് 4 മണി മുതൽ ലഭ്യമാകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin.gov.in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള അലോട്ട്മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. സ്പോട് അഡ്മിഷൻ വഴി വാക്‌സിൻ ലഭിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരെയോ ആശ പ്രവർത്തകരെയോ ബന്ധപ്പെടേണ്ടതാണ്. ആദ്യ ഡോസ് വാക്‌സിൻ ലഭിക്കേണ്ടവരും രണ്ടാം ഡോസ് വാക്‌സിനേഷന് സമയ പരിധി എത്തിയവരും വാക്‌സിനേഷൻ എടുത്തു കൊണ്ട് വാക്‌സിനേഷൻ ഡ്രൈവിൽ പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) അഭ്യർത്ഥിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9061076590 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
10-9-2021
കാഞ്ഞങ്ങാട്
ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
കാസറഗോഡ്