
കാസറഗോഡ് വ്യാപാര യുവ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കാസറഗോഡ് വ്യാപാര യുവ സഹകരണ സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
രാവണീശ്വരം: കേരള സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി യുവജനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടുള്ള 25 സഹകരണ സംഘങ്ങളിൽ രാവണീശ്വരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കാസറഗോഡ് വ്യാപാര യുവ സഹകരണ സംഘത്തിന്റെ ഓഫീസ് കാഞ്ഞങ്ങാട് എം.എൽ. എ ബഹു:ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ദാമോദരൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വെച്ച് സഹകരണ സംഘത്തിന്റെ ആദ്യത്തെ ഷെയർ ആര്യമോൾ.എ, രമ്യ രാമകൃഷ്ണൻ എന്നിവരിൽ നിന്നും ആദ്യത്തെ ഡെപ്പോസിറ്റ് അജയകുമാർ ടി.എ യിൽ നിന്നും എം.എൽ.എ സ്വീകരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ സഹകരണ സംഘം ചീഫ് പ്രൊമോട്ടർ എ. അഭിജിത്ത് സ്വാഗതവും ,പ്രൊമോട്ടിങ്ങ് കമ്മിറ്റി മെമ്പർ അരുൺ എം നന്ദിയും പറഞ്ഞു.
Live Cricket
Live Share Market