കാരക്കുഴി കമ്മ്യൂണിറ്റി ഹാൾ പരിസരത്തുള്ള റവന്യൂ ഭൂമി വിവിധ കായിക മത്സരങ്ങൾക്ക് ഉപയോഗിക്കത്തക്ക വിധത്തിലുള്ള മൾട്ടിപർപ്പസ് മൈതാനമായി മാറ്റണമെന്ന് സി.പി.ഐ.എം കാരക്കുഴി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. വെള്ളിക്കോത്ത് : സിപിഐഎം കാരക്കു ഴി ബ്രാഞ്ച് സമ്മേളനം കാരക്കുഴി കണ്ണൻ നഗറിൽ നടന്നു..
കാരക്കുഴി കമ്മ്യൂണിറ്റി ഹാൾ പരിസരത്തുള്ള റവന്യൂ ഭൂമി വിവിധ കായിക മത്സരങ്ങൾക്ക് ഉപയോഗിക്കത്തക്ക വിധത്തിലുള്ള മൾട്ടിപർപ്പസ് മൈതാനമായി മാറ്റണമെന്ന് സി.പി.ഐ.എം കാരക്കുഴി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
വെള്ളിക്കോത്ത് : സിപിഐഎം കാരക്കു ഴി ബ്രാഞ്ച് സമ്മേളനം കാരക്കുഴി കണ്ണൻ നഗറിൽ നടന്നു. ബ്രാഞ്ചിലെ മുതിർന്ന അംഗം ടി ഗോപാലൻ പതാക ഉയർത്തി. കെ. വി.ജയൻ രക്തസാക്ഷി പ്രമേയവും കെ.രാഹുൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. വി. ജയൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എ.കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കാരക്കുഴി കമ്മ്യൂണിറ്റി ഹാൾ പരിസരത്തുള്ള റവന്യൂഭൂമി വിവിധ കായിക മത്സരങ്ങൾക്ക് ഉപയോഗിക്കത്തക്ക വിധത്തിലുള്ള മൾട്ടിപർപ്പസ് മൈതാനമായി മാറ്റണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. വി. ഗിനീഷ്,കെ.വി.ലക്ഷ്മി മനോജ് കാരക്കുഴി ആലിങ്കാൽ ദാമോദരൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽവച്ച് കാരക്കുഴി ബ്രാഞ്ചിനെ കാരക്കുഴി ഫസ്റ്റ്,
കാരക്കുഴി സെക്കൻഡ് എന്നീ രണ്ട് ബ്രാഞ്ചുകളായി വിഭജിച്ചു. കാരക്കുഴി ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയായി വി. ഗിനീഷിനെ തിരഞ്ഞെടുത്തു.