മടിക്കൈയുടെ കളരി ആശാൻ കക്കാട്ട് രാജൻ ഗുരുക്കൾക്ക് പൂരക്കളി അക്കാദമി അവാർഡ്
മടിക്കൈയുടെ കളരി ആശാൻ കക്കാട്ട് രാജൻ ഗുരുക്കൾക്ക് പൂരക്കളി അക്കാദമി അവാർഡ്
മടിക്കൈയുടെ കളരി ആശാൻ കക്കാട്ട് രാജൻ ഗുരുക്കൾക്ക് പൂരക്കളി അക്കാദമി അവാർഡ്
ജീവിതത്തിലും കലാ രംഗത്തും ചുവട് പിഴാക്കാതെ ഒരു ഗ്രാമത്തിന് തന്നെ അഭിമാനമായി ഒരു പൂരക്കളി കലാകാരൻ മടിക്കൈ കക്കാട്ട് പണ്ടാരത്തിൽ രാജൻ ഗുരുക്കൾ പൂരക്കളി കളരിപ്പയറ്റ് കോൽക്കളി പരിശീലകൻ എന്ന നിലയിൽ സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധേയനാണ് ഈ 59 കാരൻ , 2019_20 വർഷത്തെ കേരളാ പൂരക്കളി അക്കാദമി അവാർഡ് ജേതാവിന് പിറന്ന നാടിന്റെ ആദരം , എങ്ങും ആശംസകളുടെ പ്രവാഹം….. അനുഷ്ഠാന കലയായ പൂരക്കളി ശാരീരികവും മാനസികവും വാചികവുമായ കഴിവുകൾ എക്കാലവും പ്രദാനം ചെയ്യുന്നു.
ചുവട് പിഴക്കാത്ത അംഗചലനങ്ങളും മെയ് അഭ്യാസങ്ങളും പാട്ടും താള പെരുമയും കളി മുറുക്കവും അനുഷ്ഠാന കലകളുടെ മാത്രം സവിശേഷതകളാണ്.
ചെറു പ്രായത്തിൽ തന്നെ പൂരക്കളിയിൽ ആകൃഷ്ടനായിരുന്നൂ , അതിനുള്ള പ്രധാന കാരണം ഒരുകാലത്ത് കക്കാട്ട് പണ്ടാരത്തിൽ തറവാട് തിയ്യ സമുദായ അംഗങ്ങളുടെ പൂരക്കളി പരിശീലന കേന്ദ്രമായ പുറപന്തൽ അവിടെയായിരുന്നു,
കാലങ്ങളായി ക്ഷേത്രത്തിന്റെ ഒന്നാം അവകാശി പരമ്പര എന്ന നിലയിൽ ക്ഷേത്രവും അവിടുത്തെ ചടങ്ങുകളിലും ആചാര അനുഷ്ഠാനങ്ങളുമായും ഇദ്ദേഹം അടുത്ത ബന്ധം വെച്ചുപുലത്തിയിരുന്നു.
കക്കാട്ട് അട്ടക്കാട്ട് ഭഗവതി ക്ഷേത്രം മാത്രമാണ് അദ്ദേഹത്തിന് ഇൗ ആദരം നേടിക്കൊടുക്കുന്നതിൽ മുഖ്യമായ പങ്ക് വഹിച്ചിട്ടുള്ളത് അതിൽ നമുക്ക് അഭിമാനിക്കാം ,1956 ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ ഇവിടുത്തെ കലാകാരന്മാർ മുൻ പഞ്ചായത്ത് പ്രസിഡന്റ് വടക്കം തോട്ടത്തിൽ അമ്പാടിയുടെ നേതൃത്വത്തിൽ പൂരക്കളി അവതരിപ്പിച്ചിട്ടുണ്ട്.. ആ പൂരക്കളി ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു.
പ്രതിഫലം പറ്റാതെ തന്നെ യുവജനോത്സവങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി സ്കൂൾ കോളേജ് തലത്തിൽ ജില്ലക്കകത്തും പുറത്തും അദ്ദേഹം പ്രവർത്തിച്ചു, ഈ രംഗത്ത് നിരവധി സമ്മാനങ്ങളും പോത്സാഹനങ്ങളും ഏറ്റ് വാങ്ങിയിട്ടുണ്ട്
കർഷക കുടുംബാംഗമായ രാജൻ ഗുരുക്കൾ കളരിപ്പയറ്റ് രംഗത്തും ഏറെ ശ്രദ്ധേയനാണ് വടക്കേ മലബാറിലെ പ്രശസ്ത കളരി ആശാനായ തൃക്കരിപ്പൂർ രാമവില്യം ലക്ഷ്മണൻ ഗുരുക്കളുടെ പ്രധാന ശിഷ്യനാണ്…….
കളരിയുടെ ആരംഭം പള്ളത്തുവയൽ ചരളിലാണ്, ഒരുകാലത്ത് നാടക കോൽക്കളി പൂരക്കളിയുടെ മണ്ണാണ് ഈ പ്രദേശം, നാടിന്റെ മൺമറഞ്ഞ പ്രിയ പൂരക്കളി കലാകാരന്മാരെ ഈ അവസരത്തിൽ സ്മരിക്കുന്നു, അന്തരിച്ച കൊടക്കാട് നർത്തക രത്നം കണ്ണൻ പെരുവണ്ണാന്റെ മരുമകനും ഹിന്ദി അദ്ധ്യാപകനുമായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രദേശത്തെ കുറച്ച് ചെറുപ്പക്കാർക്ക് കളരിയിൽ പ്രാരംഭ പരിശീലനം നൽകിയിരുന്നു, ഇതിൽ ആകൃഷ്ടരായ ചെറുപ്പക്കാർ പുതിയൊരു കളരി കക്കാട്ട് കോട്ടത്ത് സ്ഥാപിച്ച് രാമവില്ല്യം ലക്ഷ്മണൻ ഗുരുക്കളുടെ നേതൃത്വത്തിൽ നിരവധി ചെറുപ്പക്കാർക്ക് കളരിയിലും കോൽ ക്കളിയിലും പൂരക്കളിയിലും പരിശീലനം നൽകി തുടക്കം പിന്നീട് രാജൻ ഗുരുക്കളുടെ നേതൃത്വത്തിൽ അടുക്കത്ത് പറമ്പിൽ കളരി പരിശീലനം നടത്തിവന്നിരുന്നു