കുന്നുമ്മൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന് സി.പി.ഐ.എം കുന്നുമ്മൽ ബ്രാഞ്ച് സമ്മേളനം
കുന്നുമ്മൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന് സി.പി.ഐ.എം കുന്നുമ്മൽ ബ്രാഞ്ച് സമ്മേളനം
കുന്നുമ്മൽ ജംഗ്ഷനിൽ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന് സി.പി.ഐ.എം കുന്നുമ്മൽ ബ്രാഞ്ച് സമ്മേളനം
കാഞ്ഞങ്ങാട്: സി.പി.എം കുന്നുമ്മൽ ബ്രാഞ്ച് സമ്മേളനം കുന്നുമ്മൽ സ:എ ച്ച്.വാസുദേവ നഗറിൽ വെച്ച് നടന്നു. മുതിർന്ന പാർട്ടി മെമ്പർ എം. കൃഷ്ണൻ പതാക ഉയർത്തി.കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം കെ. വി. രാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് എൻ. സുധീർ അധ്യക്ഷനായി. ജയനാരായണൻ അനുശോചന പ്രമേയവും,കെ വി.വിശ്വനാഥൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സമ്മേളനത്തിൽ വച്ച് പ്ലസ്ടുവിന് ഫുൾ എ പ്ലസ് നേടിയ ദേവിക, എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എപ്ലസ് നേടിയ അഭിരാംവിജയ്, രക്ഷൻ,അമൽ ചന്ദ്രൻ എന്നിവർക്കുള്ള അനുമോദനവും നടന്നു. കൂടാതെ പഴയകാല പാർട്ടി പ്രവർത്തകരായ എച്ച്.വാമന,എം. കുഞ്ഞമ്പു,
കെ. വി.കോരൻ എന്നിവരെ അവരുടെ വീടുകളിലെത്തി ആദരിച്ചു. എം. സേതു, എം. രാമൻ,എ.മാധവൻ മാസ്റ്റർ, കെ.വി.രതീഷ് എന്നിവർ സംസാരിച്ചു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി എം. സേതുവിനെ തിരഞ്ഞെടുത്തു.