കേരള കർഷക സംഘം (എ.ഐ.കെ. എസ്) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മുഖ്യ തപാൽ ഓഫീസ് ഉപരോധ സമരം നടത്തി
കേരള കർഷക സംഘം (എ.ഐ.കെ. എസ്) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി മുഖ്യ തപാൽ ഓഫീസ് ഉപരോധ സമരം നടത്തി
കാഞ്ഞങ്ങാട്: കർഷക മർദ്ദന പ്രതിഷേധ ത്തിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സമരത്തോടനുബന്ധിച്ച് കേരള കർഷക സംഘം (എ.ഐ.കെ.എസ്.) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിനുമുന്നിൽ ഉപരോധസമരം നടത്തി. കർഷക കൊലപാതകികൾക്ക് എതിരെ കേസെടുത്തു നിയമത്തിനു മുന്നിൽ കൊണ്ടുവരിക, ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുക, കർഷക സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഉപരോധ സമരം സംഘടിപ്പിച്ചത്. കർഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാർദനൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ വൈസ് പ്രസിഡണ്ട് ദാമോദരൻ നായർ അധ്യക്ഷതവഹിച്ചു. കർഷകസംഘം ഏരിയസെക്രട്ടറി മൂല ക്കണ്ടം പ്രഭാകരൻ, സി.ഐ.ടി.യു നേതാവ് കെ. വി.രാഘവൻ, ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു