താലൂക്ക് തല വായന മത്സരങ്ങൾ സംഘടിപ്പിച്ചു … നീലേശ്വരം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ നാല് താലൂക്കുകളിലെ 414 ഓളം ഗ്രന്ഥശാലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കായി താലൂക്ക്തല വായനാ മത്സരം സംഘടിപ്പിച്ചു.
താലൂക്ക് തല വായന മത്സരങ്ങൾ സംഘടിപ്പിച്ചു …
നീലേശ്വരം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലയിലെ നാല് താലൂക്കുകളിലെ 414 ഓളം ഗ്രന്ഥശാലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കായി താലൂക്ക്തല വായനാ മത്സരം സംഘടിപ്പിച്ചു.
യു പി, വനിത, മുതിർന്നവരുടെ വിഭാഗങ്ങൾക്കായിരുന്നു വായനാ മത്സരം. മഞ്ചേശ്വരം താലൂക്ക്തല മത്സരം മംഗൽപ്പാടി ഗവ.ഹൈസ്കൂളിലും കാസർഗോഡ് താലൂക്ക് തല മത്സരം കാസർഗോഡ് മുൻസിപ്പൽ ഹയർസെക്കൻറ്റി സ്കൂളിലും വെള്ളരിക്കുണ്ട് താലൂക്ക് തല മത്സരം പരപ്പ ഹയർസെക്കൻററി സ്കൂളിലും ഹോസ്ദുർഗ്ഗ് താലൂക്ക് തല മത്സരം മൂന്ന് മേഖലകളായി തിരിച്ച് ച ന്തേര ജിയുപിസ്കൂൾ , നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ , മേലാങ്കോട് എ.സി. കണ്ണൻ നായർ സ്മാരക ജി യുപിസ്കൂൾ എന്നിവിടങ്ങളിലായി നടന്നു. മൂന്ന് വിഭാഗങ്ങളിലായി 27 പുസ്തകങ്ങൾ നേരത്തെ തന്നെ വായനശാലകൾക്ക് നൽകുകയും ജില്ലാ അക്കാദമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദഗ്ധരായവരെ പങ്കെടുപ്പിച്ചു കൊണ്ട് ഓൺ ലൈൻ പുസ്തക പരിചയവും നടത്തിയാണ് വായനാ മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ജോ: സെക്രട്ടറി സി വി വിജയരാജിന്റെ അധ്യക്ഷതയിൽ കാസർഗോഡ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ പി.പ്രഭാകരൻ നിർവ്വഹിച്ചു. താലൂക്ക് എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ഇ.കെ സുനിൽകുമാർ സ്വാഗതവും ലളിത ടീച്ചർ നന്ദിയും പറഞ്ഞു. നേതൃസമിതി കൺവീനർമാരായ ടി തമ്പാൻ ചെറുവത്തൂർ, ജയൻ മടിക്കൈ എന്നിവർ സംസാരിച്ചു.
ചന്തേര ജിയുപി സ്കൂളിൽ വാസു ചോറോട് ഉദ്ഘാടനം ചെയ്തു.പി വേണുഗോപാലൻ അധ്യക്ഷനായിരുന്നു.പി രാമചന്ദ്രൻ ,പി വി ദിനേശൻ, ടി വി ബാലകൃഷ്ണൻ, വി കെ രതീശൻ, എ എം മേരി എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ജിയുപി സ്കൂളിൽ അഡ്വ.പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.കൊടക്കാട് നാരായണൻ അധ്യക്ഷനായിരുന്നു.ടി രാജൻ, ജി അംബുജാക്ഷൻ, പപ്പൻ കുട്ടമത്ത്, കെ ഭാസ്കരൻ ,എം കെ രവീന്ദ്രൻ, ലത്തീഫ് പെരിയ എന്നിവർ സംസാരിച്ചു.