പാരലൽ കോളേജുകൾ ക്ഷയിക്കുമ്പോൾ ഇല്ലാതാകുന്നത് സാധാരണക്കാരന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളാണ് എന്ന് പ്രശസ്ത നാടൻ പാട്ട് കലാകാരനും ചലച്ചിത്ര പിന്നണി ഗായകനുമായ രവി വാണിയമ്പാറ പറഞ്ഞു.
*പാരലൽ കോളേജുകൾ ക്ഷയിക്കുമ്പോൾ ഇല്ലാതാകുന്നത് സാധാരണക്കാരന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളാണ് എന്ന് പ്രശസ്ത നാടൻ പാട്ട് കലാകാരനും ചലച്ചിത്ര പിന്നണി ഗായകനുമായ രവി വാണിയമ്പാറ പറഞ്ഞു.*
കാഞ്ഞങ്ങാട്, യൂണിവേഴ്സൽ കോളേജിന്റെ ‘ഫ്രഷേഴ്സ്ഡേ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് മലബാർ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന യൂണിവേഴ്സൽ കോളേജ് കഴിഞ്ഞ 30 വർഷമായി മലബാറിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് നിരവധി വിദ്യാർഥികൾക്ക് ഉപരി പഠനത്തിനും ഉന്നതവിജയത്തിനുമുള്ള സാധ്യതകൾ തുറന്നിട്ട സ്ഥാപനമാണ്. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഗോപാലൻ അട്ടക്കാട് അധ്യക്ഷനായി.വിനോദ് ആലന്തട്ട , ജോയ്ഷ് മുത്തു,കെ യു സന്തോഷ്,അഭിലാഷ്, ജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോളേജ് മാനേജർ സുരേഷ് കുമാർ പുല്ലൂർ ഉപഹാര സമർപ്പണം നടത്തി.വിജേഷ് കാരി സ്വാഗതവും ഹേമലത നന്ദിയും പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.