സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഉത്തരമേഖല ദ്വിദിന പരിശീലനം കൊടക്കാട് കദളീവനത്തിൽ ആരംഭിച്ചു.
കൊടക്കാട്: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഉത്തരമേഖല ദ്വിദിന പരിശീലനം കൊടക്കാട് കദളീവനത്തിൽ ആരംഭിച്ചു.
വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, ജില്ലാ പ്രോഗ്രാം ഓഫീസർമാർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർമാർ ,ട്രെയിനർമാർ എന്നിവരുൾപ്പെടെ 150 പേർ പങ്കെടുക്കുന്നതാണ് ശില്പശാല.എസ് എസ് കെ ഏറ്റെടുക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്.
എസ്എസ്കെ സ്റ്റേറ്റ് പ്രോജക്ട് ഡയരക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ പി രവീന്ദ്രൻ അധ്യക്ഷനായി. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർമാരായ ആർ പി അമുൽ റോയ്, എ കെ സുരേഷ്കുമാർ, പ്രീതി എം കുമാർ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market