മഹാമാരിയുടെ ആശങ്കകൾക്കിടയിലും വായനയുടെ പൂക്കാലമൊരുക്കാൻ കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മൂന്നുനാൾ നീളുന്ന പുസ്തകോൽസവത്തിന് അലാമിപ്പള്ളി അണ്ടോൾ സി നാരായണൻ നഗറിൽ തുടക്കമായി.

കാഞ്ഞങ്ങാട്: മഹാമാരിയുടെ ആശങ്കകൾക്കിടയിലും വായനയുടെ പൂക്കാലമൊരുക്കാൻ കാസർകോട് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മൂന്നുനാൾ നീളുന്ന പുസ്തകോൽസവത്തിന് അലാമിപ്പള്ളി അണ്ടോൾ സി നാരായണൻ നഗറിൽ തുടക്കമായി.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 55പ്രസാധകരുടെ 88 പുസ്തക സ്റ്റാളുകളുള്ള പുസ്തകമേള ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു.ചടങ്ങിൽ വെച്ച് ആറ് പുസ്തകങ്ങൾ ഇ ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു.ഇ പി രാജഗോപാലൻ (സിണ്ടറെല സിലിണ്ടറെല), എ വി സന്തോഷ് കുമാർ (ഇലക്കുപ്പായക്കാരി), രവീന്ദ്രൻ പാടി ( അന്നം അക്ഷരം), അഡ്വ.രാധാകൃഷ്ണൻ പെരുമ്പള (പെരുമ്പളപ്പുഴ), അശോകൻ മിങ്ങോത്ത് (റോളയിലെ ആൽമരങ്ങൾ ), പി വി കെ പനയാൽ ( വഴിയോര കാഴ്ചകൾ ) എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്. യഥാക്രമം പി വി കെ പനയാൽ, കെ വി കുഞ്ഞിരാമൻ, സി ജാനകിക്കുട്ടി, ഡോ.പി പ്രഭാകരൻ, മായാകുമാരി, അഡ്വ.പി അപ്പുക്കുട്ടൻ എന്നിവർ ഏറ്റുവാങ്ങി.

വായനാ മത്സര, ഹ്രസ്വചിത്രനിർമാണ മത്സര വിജയികൾക്ക് ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ സമ്മാനദാനം നടത്തി. വിവിധ മേഖലകളിൽ മികവും പുരസ്കാരങ്ങളും നേടിയ കുട്ടികളായ ദേവരാജ് മൊട്ടൂസ്, സിനാഷ, വി നിള എന്നിവരെ അനുമോദിച്ചു.സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ പി ദിലീപ് കുമാർ സ്വാഗതവും ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ടി രാജൻ നന്ദിയും പറഞ്ഞു. തുടർന്ന് ദസ്തയേവ്സ്കി അനുസ്മരണത്തിൽ ബൈബിൾ സ്വാധീനം ദസ്തേയ്വ്സ്കിയുടെ കൃതികളിൽ എന്ന വിഷയത്തിൽ ഇ പി രാജഗോപാലൻ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ് എ കെ ശശിധരൻ അധ്യക്ഷനായിരുന്നു.പി വേണുഗോപാലൻ, എ കരുണാകരൻ എന്നിവർ സംസാരിച്ചു.കാഞ്ഞങ്ങാട് തിയേറ്റർ ഗ്രൂപ്പിൻ്റെ പുലികേശി നാടകവും അരങ്ങേറി. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജില്ലയിലെ ലൈബ്രേറിയൻമാരുടെ ഒത്തുചേരൽ, ഉച്ചയ്ക്ക് 3 മണിക്ക് പൊതുവിഭാഗത്തിനുള്ള കവിതാലാപന മത്സരം, കോറസ് മാണിയാട്ടിൻ്റെ വെളിച്ചപ്പാട് നാടകവും അരങ്ങേറും.ശനിയാഴ്ച നടക്കുന്ന ജില്ലാ സെമിനാർ അഡ്വ.പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. ചരിത്രം :സത്യവും മിഥ്യയും എന്ന വിഷയം ഡോ.സി ബാലൻ അവതരിപ്പിക്കും.
സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്യും.



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close