തുളുനാട് മാസിക യുടെയും പുസ്തകത്തിന്റെയും മാനേജരും രാഷ്ട്രീയ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകയു മായിരുന്ന വിനോദിനി നാലപ്പാടത്തി ന്റെ അനുസ്മരണവും അവാര്‍ഡ് വിതരണവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
കാഞ്ഞങ്ങാട്: തുളുനാട് മാസിക യുടെയും പുസ്തകത്തിന്റെയും മാനേജരും രാഷ്ട്രീയ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകയു മായിരുന്ന വിനോദിനി നാലപ്പാടത്തി ന്റെ അനുസ്മരണവും അവാര്‍ഡ് വിതരണവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഈ വര്‍ഷത്തെ അവാര്‍ഡ് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, പത്രപ്രവര്‍ത്തകയുമായ സൈമണ്‍ ബ്രിട്ടോ വിന്റെ ജീവിത പങ്കാളിയും ആയിരുന്ന സീന ഭാസ്‌കറിനാണ് നല്‍കിയത്. കൂടാതെ രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകയായ മഡിയന്‍ മാണിക്കു ഞ്ഞിയെ ആദരിക്കുന്ന ചടങ്ങും നടന്നു. ഉദുമ എം.എല്‍.എ സി.എച്ച്.കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്ത് സീന ഭാസ്‌കറിന് വിനോദിനി നാലപ്പാടം അവാര്‍ഡ് സമ്മാനിച്ചു. സീന ഭാസ്‌കറിനെ പോലുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കുമ്പോള്‍ തികച്ചും അര്‍ഹതപ്പെട്ട കൈകളിലേക്ക് തന്നെയാണ് വിനോദിനി നാലപ്പാടം അവാര്‍ഡ് ചെന്നെത്തുന്നത് എന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍ അധ്യക്ഷനായി. കാഞ്ഞ ങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത മഡിയന്‍ മാണികുഞ്ഞിയെ പൊന്നാടയണിയിച്ച് ആദരിച്ചു ഉപഹാരം കൈമാറി. എന്‍. ഗംഗാധരന്‍ ആമുഖഭാഷണം നടത്തി. ചടങ്ങില്‍ ഇ. പത്മാവതി, അഡ്വക്കേറ്റ് ടി.കെ. സുധാകരന്‍, ടി കെ. ഡി.മുഴപ്പിലങ്ങാട്, എം.വി.രാഘവന്‍,
കെ. കെ. നായര്‍,
കെ. വി.സുരേഷ് കുമാര്‍,കുമാരന്‍ നാലപ്പാടം എന്നിവര്‍ സംസാരിച്ചു. അവാര്‍ഡിനും ആദരവിനും നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സീനഭാസ്‌കറും മാണി ക്കുഞ്ഞി യും മറുപടിപ്രസംഗം നടത്തി