മഡിയൻ കൂലോം പാട്ടുത്സവ ആഘോഷ കമ്മിറ്റി നിർമ്മിച്ചു നൽകിയ ഓഫീസ് മുറി, പീടിക മുറി,കുടിവെള്ള സംഭരണി എന്നിവ അടങ്ങിയ കെട്ടിടത്തിന്റെയും കുടിവെള്ള ശീതീകര ണിയുടെയും സമർപ്പണം നടന്നു

മഡിയൻ കൂലോം പാട്ടുത്സവ ആഘോഷ കമ്മിറ്റി നിർമ്മിച്ചു നൽകിയ ഓഫീസ് മുറി, പീടിക മുറി,കുടിവെള്ള സംഭരണി എന്നിവ അടങ്ങിയ കെട്ടിടത്തിന്റെയും കുടിവെള്ള ശീതീകര ണിയുടെയും സമർപ്പണം നടന്നു


കാഞ്ഞങ്ങാട്: 2019- 20 വർഷത്തെ പാട്ടുത്സവ ആഘോഷകമ്മിറ്റി യുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് നിർമ്മിച്ച് നൽകിയ ഓഫീസ് മുറി, പീടിക മുറി,കുടിവെള്ള സംഭരണി എന്നിവ അടങ്ങിയ കെട്ടിടത്തിന്റെയും ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്ക് കുടിവെള്ളത്തിനായുള്ള കുടിവെള്ള ശീതീ കരണിയുടെയും സമർപ്പണം ജനുവരി ക്ഷേത്ര പരിസരത്ത് വച്ച് സംഘടിപ്പിച്ച ചടങ്ങിൽ നടന്നു മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങൾ കേവലം ആരാധനാകേന്ദ്രങ്ങൾ മാത്രമല്ലെന്നും കലാപരവും സാംസ്കാരികപരവുമായ മികവിന്റെ കേന്ദ്രങ്ങൾ കൂടിയാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. മഡിയൻ കുലോം ക്ഷേത്രത്തിന്റെ മാസ്റ്റർപ്ലാൻ തയ്യാറാക്കി സമർപ്പിച്ചാൽ ക്ഷേത്രത്തിന്റെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് നിർവഹിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനറും ട്രസ്റ്റിയുമായ വി. നാരായണൻ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് ഏരിയാ കമ്മിറ്റി ചെയർമാൻ സി. കെ.നാരായണപ്പണിക്കർ മുഖ്യാതിഥിയായി.

മഡിയൻ കൂലോം ട്രസ്റ്റീ ബോർഡ് ചെയർമാൻ എൻ.വി. കുഞ്ഞികൃഷ്ണൻ നായർ,മഡിയൻ കൂലോം ട്രസ്റ്റിമാരായ വി. എം.ജയദേവൻ കെ. വി.അശോകൻ, എക്സിക്യൂട്ടീവ് ഓഫീസർ പി. വിജയൻ, മലബാർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ വേണുഗോപാലൻ,
എം. പൊക്ലൻ,
പി.വി. സുരേഷ്, എം.പ്രദീപ് കുമാർ, പി.കെ.അസീസ്
അബൂബക്കർ മാണിക്കോത്ത്,
വി.കമ്മാരൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.ആഘോഷ കമ്മിറ്റി മെമ്പർമാരായ ഭാസ്കരൻകുതിരുമ്മൽ സ്വാഗതവും കുരിക്കൾ നാരായണൻ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close