ലളിതം, പ്രൗഠം പുസ്തക പ്രകാശനം*
*ലളിതം, പ്രൗഠം പുസ്തക പ്രകാശനം*
വിജി കയ്യൂർ ന്റെ കവിതാ സമാഹാരം ‘കിനാ പക്ഷിയുടെ പാട്ട് ‘, കയ്യൂർ ഭാസ്കരൻ വെളിച്ചപ്പാടന്റെ നോവൽ ‘വെളിച്ചത്തിന്റെ വിത്തുകൾ’ എന്നീ പുസ്തകങ്ങൾ കയ്യൂരിൽ പ്രകാശനം ചെയ്തു.
ഇ കെ നായനാർ സ്മാരക ക്ലബ് ന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രകാശന ചടങ്ങ് എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നോവൽ സാഹിത്യ നിരൂപകൻ ഇ പി രാജാഗോപാലൻ കെ എൻ കീപ്പേരി ക്ക് നൽകിയും കവിതാ സമാഹാരം കവി സോമൻ കടലൂർ എൻ കുമാരൻ മാസ്റ്റർക്ക് നൽകിയും പ്രകാശനം ചെയ്തു. പ്രകാശൻ കരിവെള്ളൂർ, വിനോദ് ആലന്തട്ട എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. സി സുന്ദരൻ അധ്യക്ഷത വഹിച്ചു.
കെ രാധാകൃഷ്ണൻ, എ വി ജയദേവൻ, ശ്യാമള ടീച്ചർ,എം രാജീവൻ,ടി വി രതീഷ് എന്നിവർ സംസാരിച്ചു. വി കെ രാജേഷ് സ്വാഗതവും , എം വി മോഹനൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market