ചെങ്കള പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്‌സൺ ആയി സുനിത എസ്. നായക്ക് അധികാരമേറ്റു.
ചെങ്കള പഞ്ചായത്ത്
കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്‌സൺ ആയി സുനിത എസ്. നായക്ക് അധികാരമേറ്റു.
ചെങ്കള ഗ്രാമ പഞ്ചായത്ത് പുതിയ കുടുംബശ്രീ സി.ഡി. എസ്. ചെയർപേഴ്‌സണായി ഏഴാം വാർഡിൽ നിന്നുള്ള സുനിത എസ് നായക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബീഫാത്തിമ്മ ആണ് വൈസ് ചെയർ പേഴ്‌സൺ.
പഞ്ചായത്ത് ഹാളിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിൽ റിട്ടേണിംഗ് ഓഫീസർ അഖിനേഷ് സത്യവാചകം ചൊല്ലി കൊടുത്തു. മുൻ സി.ഡി. എസ്. ചെയർ പേഴ്‌സൺ ഖദീജ അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 23 സി.ഡി. എസ് മെമ്പർമാരെ
അസി. റിട്ടേണിംഗ് ഓഫീസർ മണികണ്ഠൻ പാടി പരിചയപ്പെടുത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ് രിയ, വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം എടനീർ, ക്ഷേമകാര്യ സമിതി ചെയർപേഴ്‌സൺ അൻഷിഫ ഹർഷാദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹസൈനാർ ബദ്രിയ, പഞ്ചായത്ത് മെമ്പർമാരായ സത്താർ പളളിയാൻ, ഖദീജ, പഞ്ചാ.ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.എ. മക്കാർ മാസ്റ്റർ, മുൻ മെമ്പർമാരായ സി.എച്ച്.വിജയൻ, ബി മൊയ്തീൻ കുഞ്ഞി പൈക്ക, പി.വി.മല്ലിക, മണിചന്ദ്ര കുമാരി, നാസർ കാട്ടുകൊച്ചി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഹസ്സൻ നെക്കര, ഷാഫി ചൂരിപ്പള്ളം, ബി രാധാകൃഷ്ണ നായക്ക് മുൻ സി ഡി എസ് ചെയർപേഴ്‌സൺ സക്കീന അബ്ബാസ്, സുബൈദ എടനീർ, മെമ്പർ സെക്രട്ടറി ജി.രാമചന്ദ്രൻ, സി.ഡി. എസ് അക്കൗണ്ടന്റ് ആശ തുടങ്ങിയവർ സംബന്ധിച്ചു.