NREG വർക്കേഴ്സ് യൂണിയൻ്റ പ്രതിഷേധ കൂട്ടായ്മ അജാനൂർ പഞ്ചായത്ത്സമരം അടോട്ട്, വെളളിക്കോത്ത് കേന്ദ്രങ്ങളിൽ നടന്നു
ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവരുടെ ഏക ആശ്രയമായ തൊഴിലുറപ്പ് പദ്ധതിയെ തുക വെട്ടിക്കുറച്ചും ,ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കിയും തകർക്കാനുള്ള കേന്ദ്ര ഗവൺമെൻറ് നീക്കത്തിനെതിരെ തൊഴിലെടുക്കുന്ന മുഴുവൻ കുടുംബങ്ങളും പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡ് വഴി പ്രതിഷേധം അറിയിക്കും . മുൻ വർഷം 113000 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി ചിലവഴിച്ചത് നടപ്പു വർഷം അത് 73000 കോടിയായി ചുരുക്കി . ഇത് ഈ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും . മുൻ വർഷം 10 കോടി തൊഴിൽ ദിനങ്ങളാണ് കേരളത്തിന് ലഭിച്ചത് ഇത് 8.36 കോടിയായി വെട്ടിച്ചുരുക്കി . ഇത് മൂലം തൊഴിലാളികളുടെ കൂലി തടസ്സപ്പെട്ടു. നിലവിൽ 300 കോടി രൂപയാണ് കേരളത്തിൽ മാത്രം കുടിശ്ശിക വന്നത്.തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ ക്കെതിരെ ഫെബ്രുവരി 15 ന് തൊഴിലിടങ്ങളിൽ വിപുലമായ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചു. ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് തൊഴിലിടങ്ങളിൽ വെട്ടിക്കുറച്ച കേന്ദ്രവിഹിതം പുനസ്ഥാപിക്കുക. വെട്ടിച്ചുരുക്കിയ ലേബർ ബഡ്ജറ്റ് പുനസ്ഥാപിക്കുക. കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക. ദിവസ വേതനം 600 രൂപയായി വർദ്ധിപ്പിക്കുക,ജാതി തിരിച്ചുള്ള കൂലി സമ്പ്രദായം അവസാനിപ്പിക്കുക ,വർഷത്തിൽ 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക . തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കുന്നത്. പ്രതിഷേധ കൂട്ടായ്മ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്ത് വരണമെന്ന് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം എ കരീം പ്രസിഡണ്ട് ഗൗരി എം എന്നിവർ അഭ്യർത്ഥിച്ചു.
അജാനൂർ പഞ്ചായത്ത്സമരം ഉദ്ഘാടനം അടാട്ട്, വെളളിക്കോത്ത് കേന്ദ്രങ്ങളിൽ നടന്നു