കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയവീട് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനം.
കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയവീട് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനം.
കാഞ്ഞങ്ങാട്: രണ്ട് ദിവസങ്ങളിലായി നടന്നുവന്ന കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വലിയ വീട് തറവാട് കളിയാട്ട മഹോത്സവം സമാപിച്ചു. കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പള്ള കരു വേടകൻ, പൊട്ടൻ തെയ്യം, പുതിയ ഭഗവതി, രക്തചാമുണ്ഡി, പാടാർകുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, വെള്ളാട്ട് ഭഗവതി, ഗുളികൻ എന്നീ ദൈവങ്ങളെ കെട്ടിയാടി. ഹൈവേ വികസനം മൂലം മാറ്റി പണിഞ്ഞ് പുനപ്രതിഷ്ഠ ബ്രഹ്മ കലശോത്സവത്തിന് ശേഷം നടക്കുന്ന ആദ്യ കളിയാട്ടത്തിൽ ഭാഗ വാക്കുകളാകാനും ധർമ്മ ദൈവങ്ങളുടെ അനുഗ്രഹ കടാക്ഷങ്ങൾ ഏറ്റുവാങ്ങാനും തറവാട്ടംഗങ്ങൾക്കു പുറമേ നിരവധി ഭക്തജനങ്ങൾ എത്തിച്ചേർന്നു.
Live Cricket
Live Share Market