കുടുംബശ്രീ ജില്ലാ മിഷൻ, സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്, ജില്ല ജയിൽ ഹോസ്ദുർഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരിയോട് വിട എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
ലഹരിയോട്‌വിട
ബോധവൽക്കണ ക്ലാസ് നടത്തി
കാഞ്ഞങ്ങാട്:- കുടുംബശ്രീ ജില്ലാ മിഷൻ, സ്നേഹിത ജൻഡർ ഹെൽപ് ഡെസ്ക്, ജില്ല ജയിൽ ഹോസ്ദുർഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരിയോട് വിട എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
സബ്ബ് കലക്ടർ മേഘശ്രീ ഐ എ എസ് പരിപാടി ഉൽഘാടനം ചെയ്തു.
റീജീയണൽ ജെയിൽ വെൽഫെയർ ഓഫീസർ ശ്രീ.കെ.വി മുകേഷ് അദ്ധ്യക്ഷനായി.
. ജില്ല ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ: ശ്രീജിത്ത് കൃഷ്ണ ക്ലാസ് കൈകാര്യം ചെയ്തു.
ജില്ല മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ പ്രകാശൻ പാലായി, ജില്ല പ്രോഗ്രാം മാനേജർ എം. രേഷ്മ, സ്നേഹിത കൌൺസിലർ ഇ. ശോഭന, പി കെ ഷൺമുഖൻ, എം.വി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
ജയിൽ സൂപ്രണ്ട് കെ.വേണു സ്വാഗതവും എസ് ബാബു നന്ദിയു പറഞ്ഞു. കുടുംബശ്രീയുമായി സഹകരിച്ച് ലഹരി ബോധവത്കരണവുമായി ബന്ധപ്പെട്ട് തുടർച്ചയായ കൗൺസിലിംഗ്, ക്ലാസുകൾ തുടങ്ങിയ പരിപാടികൾ നടത്താനും തീരുമാനിച്ചതായി ജയിൽ സൂപ്രണ്ട് അറിയിച്ചു.