ബേഡൻ ഗാർഡൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന ബേഡൻ പവലിന്റെ ജൻമദിനമായ ഫെബ്രുവരി 22 സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കാഞങ്ങാട് ജില്ലാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ്ഗ് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് വിവിധങ്ങളായ പരിപാടികളോടെ നടന്നു.
കാഞ്ഞങ്ങാട് : ബേഡൻ ഗാർഡൻ ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായിരുന്ന ബേഡൻ പവലിന്റെ ജൻമദിനമായ ഫെബ്രുവരി 22 സ്കൗട്ട്സ് ആന്റ് ഗൈഡ്സ് കാഞങ്ങാട് ജില്ലാ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ്ഗ് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് വിവിധങ്ങളായ പരിപാടികളോടെ നടന്നു.
ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാലയത്തിലൊരുക്കിയ ഉദ്യാനം ബേഡൻ ഗാർഡൻ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഉദ്യാനത്തിൽ സ്ഥാപിച്ച സഹജീവനം പരിസ്ഥിതി ശിൽപം സ്കൗട്സ് ആന്റ് ഗൈഡ്സ് കമ്മീഷണർ ജി.കെ ഗിരീഷ് അനാഛാദനം ചെയ്തു. വായു മലിനീകരണം തടയുവാൻ സൈക്കിൾ സവാരി ശീലമാക്കുക എന്ന പരിസ്ഥിതി ദിന സന്ദേശ പ്രചാരണത്തിനായി സംഘടിപ്പിച്ച സൈക്കിൾ റാലി നഗരസഭ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപെഴ്സൻ മായാകുമാരി ഫ്ലാഗ് ഓഫ് ചെയ്തു. സംഘടന ഒരുക്കുന്ന സ്നേഹഭവനത്തിനായുള്ള സാമ്പത്തീക സഹായം ഹെഡ് മിസ്സ് ട്രസ്സ് ബീന പി ഹൊസ്ദുർഗ് ലോക്കൽ അസ്സോസിയേഷൻ സെക്രട്ടറി എം.വി ജയയ്ക്ക് കൈമാറി. റോവർസ്റ്റേറ്റ് കമ്മീഷണർ അജിത്ത് കളനാട് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് സന്തോഷ് കുശാൽ നഗർ അദ്ധ്യക്ഷത വഹിച്ച പരിചിന്തന ആഘോഷ പരിപാടിയിൽ പ്രിൻസിപ്പൽ സുരേഷ് ബാബു, സ്കൗട്സ് ജില്ലാ സെക്രട്ടറി വി.വി. മനോജ് കുമാർ , സി.ടി.സി , തമ്പാൻ പിടി, അധ്യാപകരായ സി.കെ അജിത്ത്കുമാർ പി. സംഗീത എംഗീത ശിൽപി സജിത് മുണ്ടയാട്എന്നിവർ സംസാരിച്ചു