ജിവോദയ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കിറ്റ് വിതരണവും നടന്നു.
ജിവോദയ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കിറ്റ് വിതരണവും നടന്നു.
കാഞ്ഞങ്ങാട് : പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് സൗത്തിലെ ജിവോദയ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും മെഡിക്കല്‍ കിറ്റ് വിതരണവും സ്‌കൂളില്‍ വെച്ച് നടന്നു. നഗരസഭ വൈസ്‌ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.ടി ജോഷി മോന്‍ അദ്യക്ഷനായി, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മായാകുമാരി മുഖ്യാതിഥിയായി, പടന്നക്കാട് ജില്ലാ ആയുര്‍വേദ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ റഹ്മത്തുള്ള, കെ.ശ്രുതി എന്നിവര്‍ പരിശോധന നടത്തി.കാഞ്ഞങ്ങാട് പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. പ്രതിരോധ മരുന്നുകള്‍, മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, ബ്രഷ്, പേസ്റ്റ് തുടങ്ങിയ വിവിധ ഇനം സാധനങ്ങളടങ്ങിയ മെഡിക്കൽ കിറ്റുകൾ കാഞ്ഞങ്ങാട് റെഡ് ക്രോസ് സൊസൈറ്റി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും വേണ്ടി നല്‍കി. കുട്ടികള്‍ക്കാവശ്യമായ വിവിധ പരിശോധനകള്‍, രക്ഷിതാക്കള്‍ക്കായി പ്രഷര്‍, ഷുഗര്‍ എന്നിവയുടെ പരിശോധനയും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ വിനീത് കൃഷ്ണന്‍, പാലിയേറ്റീവ്‌കെയര്‍ സൊസൈറ്റി പ്രസിഡന്റ് ടി പത്മനാഭന്‍, മുൻ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ .എൻ ഉണ്ണികൃഷ്ണന്‍, പാലിയേറ്റീവ് പ്രവർത്തകൻ ഗോകുലാനന്ദൻ മോനാച്ച, എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വൈസ് ചെയര്‍മാന്‍ ലിസി ജേക്കബ്ബ് സ്വാഗതവും പ്രിന്‍സിപ്പാള്‍ വി.ശാലിനി നന്ദിയും പറഞ്ഞു.