വയോജനങ്ങൾക്ക് വേണ്ടിയുള്ള ‘പകൽവീട്’ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വേലാശ്വരത്ത് നടന്നു
വയോജനങ്ങൾക്ക് വേണ്ടിയുള്ള ‘പകൽവീട്’ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം വേലാശ്വരത്ത് നടന്നു.
വേലാശ്വരം : ജീവിതത്തിന്റെ നല്ല കാലത്ത് സമൂഹത്തിന്റെ പുരോഗതിക്കായി പ്രയത്നിക്കുകയും പ്രായമാവുമ്പോൾ അനാരോഗ്യംമൂലം അവശതയും ഒറ്റപ്പെടലും ഒരേസമയം അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന വയോജനങ്ങളുടെ ക്ഷേമത്തിനും മാനസികോല്ലാസത്തിനും വേണ്ടി സർക്കാർ രൂപം നൽകിയ താണ് ‘പകൽ വീട് ‘എന്ന ആശയം.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അജാനൂർ പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെ യും സഹകരണത്തോടെ അജാനൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ വേലാശ്വരത്ത് നടപ്പിലാക്കുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള പകൽവീട് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ ഉദ്ഘാടനം നിർവഹിച്ചു. ഒറ്റപ്പെടലിന്റെ ലോകത്തുനിന്ന് വയോജനങ്ങൾക്ക് മാനസികോല്ലാസവും വിരസതയും അകറ്റുന്നതിന് പകൽവീട് പോലുള്ള പദ്ധതികൾ പ്രയോജനപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികൾ കാര്യക്ഷമമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് പൊതുസമൂഹം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി ശോഭ അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മീന. കെ, , കെ കൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ. ദാമോദരൻ, കെ. സീത എംജി പുഷ്പ, വാർഡ് അംഗങ്ങളായ സി. കുഞ്ഞാമിന, എം. ബാലകൃഷ്ണൻ,
പി. മിനി ,പൊതു പ്രവർത്തകരായ കോടാ ട്ട് കൃഷ്ണൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.