കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട്: മാർച്ച് 8 ലോക വനിതാ ദിനത്തിൽ എന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ ന്യൂവോയിസ് ലയൺസ് ലേഡീസ് ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ലയൺസ് ലേഡി ഫോറം സെക്രട്ടറി ഡോക്ടർ ശശി രേഖയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സിനിമാതാരം ഡോക്ടർവൃന്ദ എസ്. മേനോൻ മുഖ്യാതിഥിയായി.
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ലയൺസ് കുടുംബാംഗവും സിനിമ താരവുമായ ഡോക്ടർ വൃന്ദ.എസ്.മേനോനെ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് ലേഡീസ് ഫോറത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്ന ചടങ്ങും നടന്നു. അനുമോദനത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സിനി ആർട്ടിസ്റ്റ് ഡോക്ടർ വൃന്ദ. എസ്. മേനോൻ മറുപടി പ്രസംഗം നടത്തി. ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺ സി. ബാലകൃഷ്ണൻ, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി ലയൺ എൻജിനീയർ എൻ. ആർ.പ്രശാന്ത്, പ്രൊഫസർ യു. ശശി മേനോൻ, ലയൺ ബാബുരാജ്, ലയൺ നാരായണൻകുട്ടി, ലയൺ ഡോക്ടർ ഗിരിധർ റാവു എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട്ലയൺ രഞ്ജു മാരാർ സ്വാഗതവും ലയൺ ഡോക്ടർ ശശിധരറാവു നന്ദിയും പറഞ്ഞു.