എരിക്കുളം ശ്രീ വേട്ടയ്‌ക്കൊരുമകൻ കോട്ടം ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോൽസവം എപ്രിൽ 1 മുതൽ
എരിക്കുളം ശ്രീ വേട്ടയ്‌ക്കൊരുമകൻ കോട്ടം ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോൽസവം എപ്രിൽ 1 മുതൽ
നീലേശ്വരം : എരിക്കുളം ശ്രീ വേട്ടക്കൊരുമകൻ കോട്ടം ക്ഷേത്രം നവീകരണ ബ്രഹ്മകലശ മഹോൽസവത്തിനൊരുങ്ങി.
ആലമ്പാടി പടിഞ്ഞാറ്റയിൽ ഇല്ലത്ത് പത്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ ഏപ്രിൽ 1 മുതൽ 6 വരെയാണ് ഉൽസവമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിലറിയിച്ചു. 1നു രാവിലെ 9 നു കലവറ നിറയ്ക്കൽ, 10 നു സ്മരണിക പ്രകാശനം കവി സി.എം.വിനയചന്ദ്രൻ നിർവഹിക്കും. വൈകിട്ട് നാലരയ്ക്ക് തന്ത്രിവര്യന്മാർക്ക് പൂർണ കുംഭത്തോടെ സ്വീകരണം. ആറരയ്ക്ക് താന്ത്രിക കർമങ്ങൾ തുടങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ മുതൽ താന്ത്രിക കർമങ്ങൾ തുടരും. 2 മുതൽ 6 വരെ ഉച്ചയ്ക്ക് 12 ന് അന്നദാനവുമുണ്ടാകും. 2 ന് വൈകിട്ട് 6 നു തായമ്പക, 7 ന് ഡാൻഡിയ ഗുജറാത്തി ഫോക്ക് ഫ്യൂഷൻ ഡാൻസ്. 8 നു തിറയാട്ടം നാടൻപാട്ടുമേള. 3 നു രാവിലെ 10 ന് ആചാര്യസൗഹൃദ സദസ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ അധ്യക്ഷത വഹിക്കും. വൈകിട്ടു 4 നു വനിതാസംഗമം മുൻ ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. വൈകിട്ട് 6 നു തായമ്പക, 7 നു പെൺകുട്ടികളുടെ കോൽക്കളി. രാത്രി 9 ന ു നാടകം യക്ഷനാരി. 4 നു വൈകിട്ടു 4 നു സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. രാത്രി 7 നു ചാക്യാർകൂത്ത്, 8 നു നൃത്തസന്ധ്യ. 25 നു വൈകിട്ട് 6 നു തായമ്പക, 7 ന് ഇല്ലിക്കെട്ട് നമ്പൂതിരിയുടെ ആധ്യാത്മിക പ്രസംഗം. രാത്രി 8 നു ഗാനമേള. 6 നു പുലർച്ചെ 4 മുതൽ വിശേഷാൽ താന്ത്രിക കർമങ്ങൾ, 6,25 നും 6,52 നും മധ്യേ ദേവപ്രതിഷ്ഠ. വിശേഷാൽ പൂജകൾക്കു ശേഷം അന്നദാനത്തോടെ ഉൽസവം സമാപിക്കും. ആഘോഷ കമ്മിറ്റി ചെയർമാൻ വി.പി.നാരായണൻ, ഭാരവാഹികളായ എം.വി.വിനോദ്, ടി.പീതാംബരൻ, സി.കെ.ഗണേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.