രതീഷ് കൂട്ടായ്മയുടെ ആഘോഷങ്ങൾ അനാഥർക്കൊപ്പം സന്നദ്ധ പ്രവർത്തനത്തിന് തുടക്കമായി
രതീഷ് കൂട്ടായ്മയുടെ
ആഘോഷങ്ങൾ അനാഥർക്കൊപ്പം
സന്നദ്ധ പ്രവർത്തനത്തിന് തുടക്കമായി
കാഞ്ഞങ്ങാട്:-അരയിലെ രതീഷ് വിപഞ്ചിക യുടെയുംരമ്യ രതീഷ ന്റെയുംമകൻഅനിരുദ്ധൻപിറന്നാൾ മധുരംരുചിച്ചത്അമ്പലത്തറ മൂന്നാം മയിൽ സ്നേഹാലയം ത്തിലെ 170 ഓളം അന്തേവാസികൾക്കൊപ്പം.കാഞ്ഞങ്ങാട് കേന്ദ്രമായി നാലു മാസങ്ങൾക്ക് മുൻപ് രൂപീകൃതമായ രതീഷ് എന്ന പേരിൽ അറിയപ്പെടുന്ന ആളുകളുടെ കൂട്ടായ്മയിലുള്ള “രതീഷ് സൗഹൃദ കൂട്ടായ്മയുടെആഘോഷങ്ങൾ അനാഥർക്കൊപ്പം” എന്നസന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് കൂട്ടായ്മയുടെ പ്രസിഡണ്ട് കൂടിയായിട്ടുള്ളരതീഷ് വിപഞ്ചിക യുടെ മകൻെറ പിറന്നാൾഈ രീതിയിൽ ആഘോഷിച്ചത്.
അതോടൊപ്പംആവണി രതീഷ്,രതീഷ് കേളോത്ത്,ആർഎംഎസ് രതീഷ്, രതീഷ് മേനികോട്ട് ,രതീഷ് കാവിലമ്മഎന്നിവരുംഅരിയും ഭക്ഷ്യധാന്യങ്ങളും പച്ചക്കറി സധനങ്ങളുംമധുരപലഹാരങ്ങളും നൽകി. കുട്ടായ്മ സെക്രട്ടറി രതീഷ് കാലിക്കടവ്,
ട്രഷറർരതീഷ് കാർത്തുമ്പി,രതീഷ് അമ്പലത്തറ,വനിതാ കൂട്ടായ്മ പ്രസിഡണ്ട് സിനിഷ രതീഷ്,നിമ്മി രതീഷ്, സുമ രതിഷ്, സവിതരതീഷ്,ജയശ്രീ രതീഷ്,ബിന്ദു രതീഷ്എന്നിവരുംഅവരുടെ കുട്ടികളും ഉൾപ്പെടെഇരുപത്തിയഞ്ചോളം ആളുകൾഅവരോടൊപ്പം പാടിയു കാര്യങ്ങൾ സംസാരിച്ചു ചെലവഴിക്കുകയുംഇനിയും ഇത്തരം പ്രവർത്തനങ്ങളുമായി വീണ്ടും കാണാമെന്നു പറഞ്ഞുമാണ് അവിടെ നിന്നും ഇറങ്ങിയത്.
നൂറ്റി എഴുപതോളം വരുന്ന കൂട്ടായ്മയിലെ അംഗങ്ങളുടെ വിശേഷദിവസങ്ങൾസമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന അവരോടൊപ്പംപങ്കുവെക്കാനാണ്കൂട്ടായ്മയുടെ തീരുമാനം