കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റീജിയൺ 13ന്റെ റീജിയൺ കോൺഫറൻസ് നടന്നു.
കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റീജിയൺ 13ന്റെ റീജിയൺ കോൺഫറൻസ് നടന്നു.
കാഞ്ഞങ്ങാട്: ലയൺസ് സോൺ ഒന്നിലെ കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്, ഹോസ്ദുർഗ് ലയൺസ് ക്ലബ്, നീലേശ്വരം ടൗൺ ലയൻസ് ക്ലബ്, ചോയ്യങ്കോട് ലയൺസ് ക്ലബ്, കരിവെള്ളൂർ ലയൺസ് ക്ലബ് എന്നിവയും സോൺ 2 ലെ പയ്യന്നൂർ ലയൺസ് ക്ലബ്, പയ്യന്നൂർ പെരുമ്പ, പയ്യന്നൂർ ക്രൗൺ, പയ്യന്നൂർ പ്ലാറ്റിനം, പയ്യന്നൂർ സിഗ്നോര, ഏഴിമല ലയൺസ് ക്ലബ്, ചെറുകുന്ന് ലയൺസ് ക്ലബ്ബ്, ചെറുവത്തൂർ ലയൺസ് ക്ലബ് എന്നിവയും ഉൾപ്പെടുന്ന റീജിയൻ 13 ന്റെ റീജിയൻ കോൺഫറൻസ് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വച്ച് നടന്നു. പാസ്ററ് ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ ഒ. വി. സനൽ ഉദ്ഘാടനം നിർവഹിച്ചു.
റീജിയൻ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരി അധ്യക്ഷയായി. ഡോക്ടർ സുചിത്ര സുധീർ വിശിഷ്ടാഥിതിയായി പങ്കെടുത്തു. ചടങ്ങിൽ ടൈറ്റസ് തോമസ്, കെ. ഗോപി,എൻ. ആർ. പ്രശാന്ത്,ഡോക്ടർ ശശിരേഖ, ബിന്ദു രഘുനാഥ്,ഡോക്ടർ സുജവിനോദ് എന്നിവർ സംസാരിച്ചു കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാർ സ്വാഗതവും സി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽവച്ച് ദേശീയ അധ്യാപക അവാർഡ് ജേതാവും കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകനു മായിരുന്ന അരവിന്ദാക്ഷൻ മാസ്റ്ററെയും ചലച്ചിത്രതാരവും കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് കുടുംബാംഗവുമായ വൃന്ദ എസ്. മേനോനെയും പൊന്നാടയണിയിച്ചും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച അംഗങ്ങളെയും
ക്ലബ്ബുകളെയും ആദരിക്കുന്ന ചടങ്ങും നടന്നു.വിവിധ കലാപരിപാടികളും നടന്നു.