ചാലിങ്കാൽ പ്രിയദർശി നി കലാകായിക വേദി സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു.
ചാലിങ്കാൽ പ്രിയദർശി നി കലാകായിക വേദി സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു.
പെരിയ: ചാലിങ്കാൽ പ്രിയദർശിനി കലാകായിക വേദി യുടെ നേതൃത്വത്തിൽ പെരിയ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച വി.ഗോപി മാസ്റ്റർക്കും ചാലിങ്കാൽ ഗവൺമെന്റ് എൽ. പി. സ്കൂളിൽ നിന്നും വിരമിച്ച കെ.വി. ഗീത ടീച്ചർക്കും സ്നേഹാദരം ഒരുക്കി. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോക്ടർ ഖാദർ മാങ്ങാട് പരിപാടി ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. അരവിന്ദൻ അധ്യക്ഷനായി. പുല്ലൂർ-പെരിയ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ കുഞ്ഞികൃഷ്ണൻ, ജി. എച്ച്.എസ്.എസ് പെരിയ ഹെഡ്മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ബാലകൃഷ്ണൻ, ചാലിങ്കാൽ ഗവൺമെന്റ് എൽ. പി. സ്കൂൾ പ്രസിഡണ്ട് സി. കെ. വിജയൻ, സൺഡേസ്കൂൾ പ്രസിഡണ്ട് വി. ഭാസ്കരൻ, കെ ശങ്കരൻ മാസ്റ്റർ കേളോത്ത്, പി.കെ. രാമകൃഷ്ണൻ,കെ വി ഗംഗാധരൻ, കെ. വി.സോമൻ, സി.കൃഷ്ണകുമാർ,
കെ.ഗോപാലൻ, നിഷ സൂരജ്, എന്നിവർ സംസാരിച്ചു.പ്രിയദർശിനി ചാലിങ്കാൽ പ്രസിഡണ്ട് പി.നാരായണൻ സ്വാഗതവും സി.മനോജ് കുമാർ നന്ദിയും പറഞ്ഞു.