വിഷുവിന് വിഷ രഹിത പച്ചക്കറി., സിപിഎം അടോട്ട്, കൂലോത്ത് വളപ്പ് ബ്രാഞ്ച് കമ്മിറ്റികളുടെ പച്ചക്കറി വിളവെടുപ്പ് നടന്നു.
വിഷുവിന് വിഷ രഹിത പച്ചക്കറി., സിപിഎം അടോട്ട്, കൂലോത്ത് വളപ്പ് ബ്രാഞ്ച് കമ്മിറ്റികളുടെ പച്ചക്കറി വിളവെടുപ്പ് നടന്നു.
വെള്ളിക്കോത്ത് : വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അജാനൂർ ലോക്കൽ കമ്മിറ്റിയിലെ അടോട്ട് ഒന്ന്, രണ്ട് കൂലോത്ത് വളപ്പ് ഒന്ന്, രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ നടത്തിയ സമ്മിശ്ര കൃഷിയുടെ വിളവെടുപ്പ് നടന്നു. നാല് ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകർ ചേർന്ന് വെള്ളരി, പയർ, വെണ്ട, കക്കരി തുടങ്ങിയ വിവിധങ്ങളായ പച്ചക്കറികളാണ് കൃഷി ചെയ്തത്.. പ്രവർത്തകരുടെ ആത്മാർത്ഥമായ പ്രവർത്തനവും പരിചരണവും കൊണ്ട് നല്ല വിളവാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. പ്രദേശത്തെ മുതിർന്ന പാർട്ടി നേതാക്കളായ എം പൊക്ലൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, ടി.പി. രാജേഷ് എന്നിവരുടെ അകമഴിഞ്ഞ സേവന പ്രവർത്തനം ബ്രാഞ്ച് കമ്മിറ്റികളിലെ പ്രവർത്തകരുടെ കൃഷിയോടുള്ള ആഭിമുഖ്യത്തിന് കൂടുതൽ കരുത്തു നൽകി. തികച്ചും ജൈവ രീതിയിലുള്ള കൃഷി രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.വെള്ളരി കൃഷിയുടെ വിളവെടുപ്പിൽ ഏകദേശം പത്ത് കിന്റ ലോളം വെള്ളരിയാണ് ലഭിച്ചത്.ഇതിൽ ഒരു വെള്ളരിക്ക് തന്നെ ഏകദേശം രണ്ട് കിലോഗ്രാം തൂക്കം വരും. ജൈവ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം. പൊക്ലൻ നിർവഹിച്ചു. കെ.അനീഷ് അധ്യക്ഷനായി. വിളവെടുപ്പിലൂടെ ലഭിച്ച വെള്ളരികൾ നാല് ബ്രാഞ്ച് കമ്മിറ്റികളുടെ പരിധിയിൽവരുന്ന മുന്നൂറോളം വീടുകളിൽ സൗജന്യമായി എത്തിച്ചു നൽകാനാണ് പ്രവർത്തകരുടെ തീരുമാനം. ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, ടി. പി. രാജേഷ്,വി.പി.പ്രശാന്ത് കുമാർ, സുരേന്ദ്രൻ കെ. വി, കെ.വി. നിഷാന്ത്, കെ. വി. കുഞ്ഞികൃഷ്ണൻ, കെ. വി. കൃഷ്ണകുമാർ, അജയൻ കെ. പി എന്നിവർ സംസാരിച്ചു.