ക്ലീൻ കാസർഗോഡ്’ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു.
‘ക്ലീൻ കാസർഗോഡ്’ ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിസരം ശുചീകരിച്ചു.

കാഞ്ഞങ്ങാട്: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷിക പ്രചരണ പരിപാടിയോടനുബന്ധിച്ച് ക്ലീൻ കാസർഗോഡ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. വി. ശ്രീലത അധ്യക്ഷയായി . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അബ്ദുൾ റഹ്മാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.
കെ. വിജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സീത, ബ്ലോക്ക് മെമ്പർമാരായ എം.ജി. പുഷ്പ, എ.ദാമോദരൻ, വി.ഗീത മറ്റ് നിർവഹണ ഉദ്യോഗസ്ഥർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

Live Cricket
Live Share Market