പൂച്ചക്കാട് ചിറക്കാൽ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി മധു ബേഡകം അവതരിപ്പിച്ച ‘ഒറ്റയാൻ’ ഏകാംഗ നാടകം ശ്രദ്ധേയമായി
പൂച്ചക്കാട് ചിറക്കാൽ തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി മധു ബേഡകം അവതരിപ്പിച്ച ‘ഒറ്റയാൻ’ ഏകാംഗ നാടകം ശ്രദ്ധേയമായി

പൂച്ചക്കാട് : നൂറ്റാണ്ടുകൾ പഴക്കമുള്ള പൂച്ചക്കാട് ചിറക്കാൽ ശ്രീ മുത്തപ്പൻ മoപ്പുരയിലെ തിരുവപ്പന മഹോത്സവം സമാപിച്ചു. മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ഭാഗ്യ സമ്മാന പദ്ധതിയുടെ ഒന്നാം സമ്മാനം പള്ളിക്കരയിലെ കരുണൻ ഡ്രൈവർ കരസ്ഥമാക്കി. മഹോത്സവ കമ്മിറ്റി ചെയർമാൻ സമ്മാനം വിതരണം ചെയ്തു. മൊട്ടംചിറ വിഷ്ണു ക്ഷേത്രത്തിൽ നിന്നും കലവറ ഘോഷയാത്ര ഉണ്ടായി. നിരവധി ഭക്തജനങ്ങളാണ് തിരുസന്നിദ്ധിയിൽ രണ്ട് ദിവസങ്ങളിലായി എത്തിയത്.3 നേരം അന്നദാനവും നടന്നു. മാതൃസമിതി പ്രവർത്തകർ നടത്തിയ തിരുവാതിര ശ്രദ്ധേയമായി.ലക്ഷ്മി അശോകന്റെ നേതൃത്വത്തിലാണ് തിരുവാതിര പരിശീലിപ്പിച്ചത്. പ്രദേശത്തെ 16 സ്ത്രീകളാണ് തിരുവാതിര അവതരിപ്പിച്ചത്. മധു ബേഡകത്തിന്റെ ‘ഒറ്റയാൻ’ എന്ന എകാംഗ നാടകവും ശ്രദ്ധേയമായിരുന്നു.




 
					


 Loading ...
 Loading ...


