ഡിജിറ്റൽ ഫീഡ്ബാക്ക് സംവിധാനം എം.രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു

ഡിജിറ്റൽ ഫീഡ്ബാക്ക് സംവിധാനം എം.രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗ്രമായി കാഞ്ഞങ്ങാട് ആലാമിപ്പള്ളി പ്രദർശന നഗരിയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഡിജിറ്റൽ ഓൺലൈൻ ഫീഡ്ബാക്ക് സംവിധാനം എം.രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.പി.വത്സലൻ അധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ലിജോ ജോസഫിന് ക്യൂ ആർ കോഡ് കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. ജില്ലാ അക്ഷയ പ്രൊട്ടക് മാനേജർ എസ്. നിവേദ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സംസാരിച്ചു.ഫൈനെക്സ്റ്റ്‌ ഇന്നോവേഷൻ എംഡി അഭിലാഷ് ആണ് ഫീഡ്ബാക്ക് സംവിധാനം രൂപകൽപന ചെയ്തത്. മേളയിൽ എത്തുന്നവർക്ക് ക്യൃ ആർ കോഡ് സ്കാൻ ചെയ്ത് അഭിപ്രായമറിയിക്കാം. അഭിപ്രായമറിയിക്കുന്നവർക്ക് ജില്ലാ കളക്ടർ ഒപ്പുവെച്ച സർട്ടിഫിക്കറ്റ് ഇമെയിലിൽ ലഭിക്കും. ഈ സർട്ടിഫിക്കറ്റ് വാട്ട്സ് ആപ്പ് സ്റ്റാറ്റസായി ഉപയോഗിച്ച് ഏറ്റവും കൂടുതൽ പേർ കാണുന്നതിന്റെ വിവരം പരിശോധിച്ച് ദിവസവും സമ്മാനം നൽകും.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close