
പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി മലബാർ ക്യാൻസർ സെന്റർ തലശ്ശേരിയുമായി സഹകരിച്ച് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും സ്ലയ്ഡ് ഷോയും, സ്വയം സ്തന പരിശോധനയും നടത്തി.
പള്ളിക്കര : പ്രമുഖ കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി മലബാർ ക്യാൻസർ സെന്റർ തലശ്ശേരിയുമായി സഹകരിച്ച് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും സ്ലയ്ഡ് ഷോയും, സ്വയം സ്തന പരിശോധനയും നടത്തി.
തച്ചങ്ങാട് ഗവ.ഹൈസ്ക്കുൾ ഹാളിൽ നടന്ന പരിപാടി ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജൻ പെരിയ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.പി.എം. ഷാഫി, ജവഹർ ബാലമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര നേതാക്കളായ വി.വി.കൃഷ്ണൻ, രവീന്ദ്രൻ കരിച്ചേരി, ബാലകൃഷ്ണൻ നായർ പനയാൽ, രാകേഷ് കരിച്ചേരി, ജയശ്രീ മാധവൻ, കണ്ണൻ കരുവാക്കോട്, സീന കരുവാക്കോട്, മഹേഷ് തച്ചങ്ങാട്, ദിവാകരൻ കരിച്ചേരി, ശ്രീനിവാസൻ അരവത്ത്, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ചന്ദ്രൻ തച്ചങ്ങാട് സ്വാഗതം പറഞ്ഞു. എം.സി.സി പ്രതിനിധികളായി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ: നീതു എ. പി, ഡോ: ഫിൻസ് എം.ഫിലിഫ്, ക്യാമ്പ് കോർഡിനേറ്റർ സന്തോഷ്കുമാർ കെ, നേഴ്സ് നിഷ.ടി എന്നിവർ ക്ലാസ് നിയന്ത്രിച്ചു.