ഇന്നത്തെ പ്രധാന* *വാർത്തകൾ 🪴 2022🪴🌷 *മെയ് 20 വെള്ളി*
*ഇന്നത്തെ പ്രധാന* *വാർത്തകൾ
🪴 2022🪴🌷
*മെയ് 20 വെള്ളി*
🍟തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പിൽ
അസി.സെക്ഷൻ ഓഫീസറായ
ഷെയ്ഖ് ഹസന്‍ ഖാനാണ്
എവറസ്റ്റ് കീഴടക്കുകയെന്ന സ്വപ്നവും യാഥാര്‍ഥ്യമാക്കി .
മുമ്പ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഉയരം കൂടിയ കൊടുമുടി കിളിമഞ്ചാരോ കീഴടക്കിയ ഷെയ്ഖ് ഹസന്‍ ഖാന്‍റെ വലിയ സ്വപ്നമായിരുന്നു എവറസ്റ്റ് കീഴടക്കല്‍. എവറസ്റ്റ് കീഴടക്കാന്‍ ധനസഹായം പലരില്‍നിന്നും സ്വരൂപിച്ച് വര്‍ഷങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കഴിഞ്ഞ 15ന് എവറസ്റ്റിന് നെറുകയില്‍ എത്തിയത്.
🍟വെള്ളൂരിലെ കേരള സര്‍ക്കാറിന്‍റെ കേരള പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്‍റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഏറ്റെടുത്താണ് കേരള സര്‍ക്കാര്‍ കെപിപിഎല്‍ ആരംഭിച്ചത്.
🍟കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്ബളം കൊടുക്കാല്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയെ നില നിര്‍ത്തേണ്ടത് സര്‍ക്കാരിന്‍റെ കൂടി ആവശ്യമാണ്.
🍟ഡീസലിന്‍റെ അധികവില സംബന്ധിച്ച നിയമതര്‍ക്കത്തില്‍ കെഎസ്‌ആര്‍ടിസിക്ക് ഭാഗിക ആശ്വാസം. ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്‌ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും പൊതുമേഖലാ എണ്ണ കമ്ബനികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
🍟ഔറംഗബാദ് ജില്ലയിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് അടച്ചിട്ടതായി അധികൃതര്‍ അറിയിച്ചു.
🍟വര്‍ധിച്ചു വരുന്ന വിലക്കയറ്റത്തിലും തൊഴിലില്ലാഴ്മയിലും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
🍟കോട്ടയം ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്കായി മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാര്‍. ഇന്നലെ മുതല്‍ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും
🏆സ്പോട്ട്സ്
🏆ഐപിഎല്ലില്‍ അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതിവീണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രണ്ട് റണ്‍സിനാണ് കെകെആറിന്‍റെ പരാജയം. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനേയായുള്ളൂ.
⛈️കാലാവസ്ഥ⛈️
⛈️സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസവും ശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
🍟🍟🍟🍟🍟🍟🍟🍟🍟🍟🍟