കോവിഡ് ഭീതിയിൽ അടച്ചു പൂട്ടിയ ദിനങ്ങളെ മനോഹരമാക്കി തീർത്ത ചുറ്റുവട്ടം വാർത്താ ഗ്രൂപ്പിലെ കുട്ടിവായനക്കാർക്ക് സ്കൂൾ തല മാധ്യമ പുരസ്കാരം നൽകി ആദരിച്ചു.
കോവിഡ് ഭീതിയിൽ അടച്ചു പൂട്ടിയ ദിനങ്ങളെ മനോഹരമാക്കി തീർത്ത ചുറ്റുവട്ടം വാർത്താ ഗ്രൂപ്പിലെ കുട്ടിവായനക്കാർക്ക് സ്കൂൾ തല മാധ്യമ പുരസ്കാരം നൽകി ആദരിച്ചു.
നെല്ലിക്കുന്ന് എ.യു എ യു പി സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും. ലോക് ഡൗൺ കാലം കുട്ടികളിൽ ഏറെ മാനസിക പ്രയാസം സൃഷ്ടിക്കുമ്പോമ്പോഴാണ് അതിലൊന്നും തളരാതെ അസുലഭ നിമിഷങ്ങളെ തങ്ങളുടെ കഴിവ് കൊണ്ട് പിഞ്ചു കുട്ടികൾ ഉപയോഗപ്പെടുത്തിയത് ന്യൂസ് ചാനലിലെ വായനാ ശൈലിയിൽ ഓരോ ദിവസവും രാവിലെ പത്രവാർത്തകൾ വായിച്ച് വേറിട്ട വിരുന്നൊരുക്കുകയാണ് നെല്ലിക്കുന്ന് സ്കൂളിലെ ‘സുന്ദരികളും സുന്ദരന്മാരും’ ചെയ്തത്.
നേരം പുലർന്നാൽ കുട്ടികളുടെ വാർത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് നെല്ലിക്കുന്ന് പ്രദേശം ആ ദിനങ്ങളിൽ . ചുരുങ്ങിയ ദിനങ്ങളിൽ തന്നെ സഹപാഠികൾക്കും നാട്ടുകാർക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇടയിൽ ശ്രദ്ധ പിടിച്ചുപറ്റാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഫേയ്സ്ബുക്കിലും വാട്‌സ് ആപ്പിലും സമയം തള്ളി നീക്കുന്ന വിരുതന്മാരുടെ എണ്ണം കൂടി വന്നപ്പോഴാണ് വിദ്യാലയത്തിലെ കുട്ടികൾക്ക് പത്രവായനയ്ക്ക് കൂടുതൽ സമയം കണ്ടെത്തി വാർത്താ വായനയിലേക്ക് ഈ കൊച്ചുമിടുക്കർ തിരിഞ്ഞത്.ഇതിന് പ്രചോദനമായത് സ്കൂളിൽ രൂപീകരിച്ച ചുറ്റുവട്ടം വാർത്താ വാട്സ് ആപ്പ് ഗ്രുപ്പും . ഓൺ ലൈൻ വിദ്യാഭ്യാസം ആരംഭിച്ചതു മുതൽ കുട്ടികളിൽ സോഷ്യൽ മീഡിയ ഉണ്ടാക്കിയ ദോഷവശങ്ങൾ പത്രങ്ങളിലൂടെ അറിഞ്ഞ് അതിൻ്റെ നല്ല വശങ്ങൾ ആവേശപൂർവ്വം സ്വീകരിക്കുന്ന കാഴ്ചയാണ് നെല്ലിക്കുന്ന് സ്കൂളിലെ ചുറ്റുവട്ടം വാർത്താ ഗ്രൂപ്പ്. ഇത്തരം ചുറ്റുപാടുകൾക്ക് നടുവിൽ നിന്ന് കൊണ്ടുതന്നെ ഈ ദുരിത കാലത്തും നന്മയുടെ വസന്തം തീർക്കാമെന്ന് കാട്ടിത്തന്ന നെല്ലിക്കുന്നിലെ മിടുമിടുക്കരെയാണ് കുട്ടി മാധ്യമ പുരസ്കാരം നൽകി ആദരിച്ചത്. കോവിഡ് കാലത്ത് വേറിട്ട വഴിതെളിച്ച് മാതൃക കാട്ടി സ്കൂളിലെ യു.പി.വിഭാഗം കുട്ടികളായതമീം, കെ.ടി, ആയിഷതൻസിഹ, കെ.ടി ഫാത്തിമത്ത്നസ്നൻ, ആയിഷത്ത്ഷാനിബ, ഫാത്തിമറാലിയാ,,വിസ്മയ , തുടങ്ങിയ കുട്ടി ജേർണലിസ്റ്റ്മാരാണ് മലയാളത്തിൽ കൂടാതെ ഇംഗ്ലീഷ്, ഹിന്ദിഎന്നീ ഭാഷകളിലും വാർത്തകൾ വായിക വായിക്കു ന്നത്.വീട്ടിലിരുന്ന് വാർത്തകൾ വായിച്ച് വിവിധ ആപ്പുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മാധ്യമ വാർത്തകളെ വെല്ലുന്ന രീതിയിലാണ് കുട്ടികൾ വാർത്താ ഗ്രൂപ്പിൻ്റെ യു. ട്യുബ് ചാലനുകളിൽ നിരവധി സബ്സ്ക്രൈബർമാരുണ്ട്. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടൊപ്പം ഹെഡ് മാസ്റ്റർ എ.കെ മുഹമ്മദ് കുട്ടിയും മറ്റ് അധ്യാപകരും നല്ല പിന്തുണ നൽകി. പുരസ്കാരം നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം വിതരണം ചെയ്തു. പി.ടി.എ വൈസ് പ്രസിഡണ്ട് അബ്ദുൾ ഖാദർ അധ്യക്ഷതവഹിച്ചു. സുബൈർ .എൻ .എം സുബൈർ,കമറുദ്ദിൻ തായൽ, അബ്ദു തൈവളപ്പിൽ പ്രധാന ധ്യാപകൻ മുഹമ്മദ് കുട്ടി എ.കെ., വിനോദ് കുമാർ കെ, തമീം കെ ടി എന്നിവർ പ്രസംഗിച്ചു