ബാലസാഹിത്യ പുസ്തകോത്സവം കാസർകോട് ജില്ലാതല ഉദ്ഘാടനവും വായനപക്ഷാചരണ വും വെള്ളിക്കോത്ത് സ്കൂളിൽ നടന്നു.
ബാലസാഹിത്യ പുസ്തകോത്സവം കാസർകോട് ജില്ലാതല ഉദ്ഘാടനവും വായനപക്ഷാചരണ വും വെള്ളിക്കോത്ത് സ്കൂളിൽ നടന്നു.
വെള്ളിക്കോത്ത്: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ബാലസാഹിത്യ പ്രസിദ്ധീകരണ പ്രസ്ഥാനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വിവിധസംഘടനകളുമായി സഹകരിച്ച് വിദ്യാലയങ്ങളിൽ ബാലസാഹിത്യ പുസ്തകോത്സവം സംഘടിപ്പിച്ചു. ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ കുട്ടികൾക്ക് കാണുവാനും പരിചയപ്പെടാനും വാങ്ങുവാനും അവസരങ്ങൾ ഒരുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുട്ടിക്ക് ഒരു പുസ്തകം എങ്കിലും എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാനാണ് ഇതിലൂടെ ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്. വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പത്മശ്രീ ബുക്സുമായി സഹകരിച്ചുകൊണ്ട് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും വായനപക്ഷാചരണവും നടന്നു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയ ശ്രീധരൻ ഓൺലൈനിലൂടെ നിർവഹിച്ചു. വായനാവാരത്തിന്റെ ഉദ്ഘാടനം കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ നിർവഹിച്ചു. അജാനൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ. ജയൻ, പത്മശ്രീ ബുക്സ് മാനേജിങ് ഡയറക്ടർ ബിന്ദു ഇടയില്ലം എന്നിവർ സംസാരിച്ചു സ്കൂൾ പ്രധാനാധ്യാപിക സി. സരള സ്വാഗതവും പ്രിയ എം.കെ.നന്ദിയും പറഞ്ഞു.