ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകനും നടനുമായ വിജേഷ് കാരി നിർവ്വഹിച്ചു.
ആടിയും പാടിയും അഭിനയിച്ചും
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു.

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം പ്രശസ്ത നാടക സംവിധായകനും നടനുമായ വിജേഷ് കാരി നിർവ്വഹിച്ചു.
കുട്ടികളോടൊപ്പം ചേർന്ന് പാട്ട് പാടിയും കഥകൾ പറഞ്ഞുo അഭിനയിച്ചും വിജേഷ് കാരി കുട്ടികളെ കലയുടെ ലോകത്തേക്ക് നയിച്ചു.
കലാപരമായ കഴിവുകൾ ഉള്ളവരാണ് എല്ലാവരും എന്നും അവ തിരിച്ചറിയാൻ കഴിയണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കുട്ടികളെക്കൊണ്ട് പാട്ട് പാടിച്ചും അഭിനയിപ്പിച്ചും അദ്ദേഹം കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്താനുള്ള പരിശീലനം കൂടി നൽകി.
സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പി.എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.
ശ്രീ.കെ.കെ വേണുഗോപാൽ,
ശ്രീമതി കെ സത്യവതി എന്നിവർ ആശംസകൾ നേർന്നു.
ശ്രീമതി. ബിനി ജോർജ് സ്വാഗതവും
കുമാരി കെ അശ്വതി നന്ദിയും പറഞ്ഞു.



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


