അറുപതിൽ പരം ചക്ക വിഭവങ്ങളുമായി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.
അറുപതിൽ പരം ചക്ക വിഭവങ്ങളുമായി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു.
പെരിയ: ചക്ക ബിരിയാണി,ചക്ക ചില്ലി, ചക്ക കേക്ക്, ചക്ക കട്ലറ്റ് തുടങ്ങി ചക്കയിൽ നിന്നും നൂതനമായ വിഭവങ്ങൾ തയ്യാറാക്കി പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ചക്ക ഫെസ്റ്റ് 2022 ശ്രദ്ധേയമായി. പെരിയകമ്മ്യൂണിറ്റി ഹാളിൽ നടന്ന ചക്ക ഫെസ്റ്റ് 2022 ൽ ചക്ക ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും മത്സരങ്ങളും നടന്നു. ചക്ക കൊണ്ടുള്ള നൂതനങ്ങളായ ചക്ക ബിരിയാണി,ചക്ക കട്ലറ്റ്,ചക്ക ചില്ലി,ചക്ക കേയ്ക് എന്നിവയ്ക്ക് പുറമേ പരമ്പരാഗത ഉൽപ്പന്നങ്ങളായ ചക്ക ചിപ്സ്, ചക്ക മൂട, ചക്ക പായസം, ചക്ക ഷെയ്ക്ക്, അട, ടി കേക്ക്, പപ്പടം, ഉണ്ണിയപ്പം തുടങ്ങി വിവിധ ചക്ക ഉൽപ്പന്നങ്ങളും ചക്ക ഫെസ്റ്റിനെ ഭാഗമായി നടന്ന വിപണന മേളയിൽ ഇടംതേടി. സാധാരണ ചക്കയ്ക്ക് പുറമേ മുള്ളൻചക്ക, കൈതച്ചക്ക എന്നിവയുടെ വിഭവങ്ങളും പ്രദർശനത്തിലും വിപണന മേളയിലും ഉണ്ടായിരുന്നു. വാർഡ് അടിസ്ഥാനത്തിൽ നടന്ന ചക്ക വിഭവങ്ങളുടെ മത്സരത്തിൽ പതിനേഴാം വാർഡ് കുടുംബശ്രീ ഒന്നാം സ്ഥാനവും പതിമൂന്നാം വാർഡ് കുടുംബശ്രീ രണ്ടാം സ്ഥാനവും ഒന്നാം വാർഡ് കുടുംബശ്രീ മൂന്നാം സ്ഥാനവും നേടി. പുല്ലൂർ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹീദറാഷിദ് കുണിയ ചക്കകേയ്ക്ക് മുറിച്ചു കൊണ്ട് ചക്ക ഫെസ്റ്റ് 2022 ന്റെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ
വി. വി.സുനിത അധ്യക്ഷയായി. ആദ്യ വിൽപ്പന പുല്ലൂർ-പെരിയ പഞ്ചായത്ത് സെക്രട്ടറി പി.ദേവദാസ് നിർവഹിച്ചു. ആശംസകൾ നേർന്നുകൊണ്ട്
സുമ കുഞ്ഞികൃഷ്ണ ൻ,
എം. വി.നാരായണൻ, ടി.വി. അശോകൻ,
പി.രജനി, ഷീബ. എ,
പി. പ്രീതി എന്നിവർ സംസാരിച്ചു ഗിരീഷ്. പി സ്വാഗതവും ഗിരിജ. പി. സി നന്ദിയും പറഞ്ഞു