തലയടുക്കത്ത് അനുഭവങ്ങൾ ഓർമ്മകൾ പുസ്തകസദസ്സ്* നടത്തി
*തലയടുക്കത്ത് അനുഭവങ്ങൾ ഓർമ്മകൾ പുസ്തകസദസ്സ്* നടത്തി
കരിന്തളം: പാറക്കോൽ കെ.എൻ. സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ തലയടുക്കത്ത് പുസ്തകസദസ്സ് നടത്തി. വായനശാലാ പ്രസിഡണ്ട് കെ. ലക്ഷ്മണൻ അധ്യക്ഷനായി. പി.കരുണാകരൻ മുഖ്യാതിഥിയായിരുന്നു. എം.കെ.ഗോപകുമാർ പുസ്തക അവതരണം നടത്തി. വായനശാലാ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ്റ്റു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.കരുണാകരൻ ഉപഹാരങ്ങൾ നൽകി. വായനശാലയുടെ ഉപഹാരം പഞ്ചായത്തംഗം ടി.എസ്.ബിന്ദു പി കരുണാകരന് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. പാറക്കോൽ രാജൻ. സന്തോഷ് കുമാർ ചെറു പുഴ .ഒ എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. യു.സജിത്ത് സ്വാഗതവും കെ.വി.രാജേഷ് ബാബു നന്ദിയും പറഞു.
Live Cricket
Live Share Market