എ.സി കെ.എൻ.എസ് ഗവ. യു.പി. സ്കൂൾ മേലാങ്കോട്ട് പ്രീ സ്കൂൾ അക്കാദമിക മികവുകൾക്ക് സംസ്ഥാന തല അംഗീകാരം* ▫️▫️▫️▫️▫️▫️▫️▫️
*എ.സി കെ.എൻ.എസ് ഗവ. യു.പി. സ്കൂൾ മേലാങ്കോട്ട് പ്രീ സ്കൂൾ അക്കാദമിക മികവുകൾക്ക് സംസ്ഥാന തല അംഗീകാരം*
▫️▫️▫️▫️▫️▫️▫️▫️
കാഞ്ഞങ്ങാട് : പ്രീ പ്രൈമറി രംഗത്ത് സമഗ്ര ശിക്ഷ കേരള സമൂഹ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ വേറിട്ട അക്കാദമിക പ്രവർത്തനങ്ങൾക്ക് സംസ്ഥാന തല അംഗീകാരം. കേരളത്തിലെ സവിശേഷമായ അക്കാദമിക പ്രവർത്തനങ്ങൾ നടപ്പിലാക്കിയ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഗവേഷണ സ്ഥാപന (SCERT) ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് കാസർകോട് ജില്ലയിലെ ആദ്യത്തെ മാതൃകാ പ്രീ പ്രൈമറി വിദ്യാലയമായ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ ഗവ.യു.പി.സ്കൂൾ അക്കാദമിക മേഖലയിൽ നടപ്പിലാക്കിയ മികവ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചത്. “പ്രീപ്രൈമറി മേലാങ്കോട്ട് മാതൃക ” എന്നതായിരുന്നു 10 മിനുട്ട് നീണ്ടു നിന്ന പ്രബന്ധത്തിന്റെ വിഷയം. പ്രീ പ്രൈമറിയിൽ ഒരുക്കിയ ശാസ്ത്രീയ പ്രീ സ്കൂൾ 12 ഇടങ്ങൾ പ്രീ പ്രൈമറി കുട്ടികളുടെ വികാസ മേഖലയിൽ എപ്രകാരം ഉപയോഗിക്കുന്നു എന്നതാണ് മികവിലൂടെ അവതരിപ്പിച്ചത് . ഹോസ്ദുർഗ് ബി.ആർ.സി ട്രെയിനർ പി.രാജഗോപാലൻ അവതരിപ്പിച്ച പ്രബന്ധം വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരുടെയും ഓഫീസർമാരുടെയും പ്രശംസ പിടിച്ചു പറ്റി. ഡയറ്റ് ലക്ച്ചറർ ശ്രീ ഇ.വി നാരായണൻ , വിനോദ് കല്ലത്ത് എന്നിവർ പ്രബന്ധ അവതരണ ചർച്ചയിൽ പങ്കാളികളായി.