ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വായന മാസാചരണം സമാപിച്ചു.*
*ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്കൂളിൽ വ്യത്യസ്ത പരിപാടികളോടെ വായന മാസാചരണം സമാപിച്ചു.*
************************
ഗവ: ഹൈസ്കൂൾ ചാമുണ്ഡിക്കുന്ന് വായനാ മാസാചരണ സമാപന പരിപാടി തിങ്കളാഴ്ച്ച പനത്തടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസിന്റെ അധ്യക്ഷതയിൽ നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘടനം നിർവഹിച്ചു.
അധ്യാപകൻ,പ്രഭാഷകൻ,മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ മുഖ്യാതിഥി വിനോദ് ആലന്തട്ട ചടങ്ങിൽ കുട്ടികൾക്കായി ക്ലാസ്സ് എടുത്തു.പനത്തടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ പ്രീതി കെ.എസ്, വിജേഷ് കാരി , പി. ടി. എ പ്രസിഡന്റ് കെ.സി സുരേഷ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഹെഡ്മിസ്ട്രസ് ലത ടീച്ചർ സ്വാഗതം ആശംസിച്ചു.വിദ്യാരംഗം കലസാഹിത്യ വേദി കൺവീനർ പ്രസീത ടീച്ചർ നന്ദിയും അറിയിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.