ഉദിനൂർ സെൻട്രലിൽ ഭാവി പ്രവർത്തന രൂപരേഖയ്ക്ക് അംഗീകാരമായി
ഉദിനൂർ സെൻട്രലിൽ ഭാവി പ്രവർത്തന രൂപരേഖയ്ക്ക് അംഗീകാരമായി
ഉദിനൂർ : രക്ഷാകർതൃ സമിതിയുടെ പൂർണ്ണമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഭാവി പ്രവർത്തന രൂപരേഖ അംഗീകരിച്ചു. ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ പി ടി യോഗത്തിലാണ് വിദ്യാലയ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കളുടെ സഹകരണം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തന രൂപരേഖ അവതരിപ്പിച്ചത്. റിസോഴ്സ് പൂൾ, ഹെൽത്ത് ഫോറം , മീഡിയാ സെൽ, ടീച്ചേഴ്സ് ഫോറം , വനിതാവേദി തുടങ്ങിയ വിഭാഗങ്ങളിൽ താൽപര്യവും യോഗ്യതയുമുള്ള രക്ഷാകർത്താക്കളെ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രവർത്തന രൂപരേഖ തയ്യാറാക്കിയത്.
രക്ഷാകർതൃസമിതി യോഗത്തിൽ
കുട്ടികൾക്കായി പ്രത്യേക റോസ്ട്രവും പബ്ലിക് അഡ്രസിംഗ് സിസ്റ്റവും പിടിഎ കമ്മറ്റി ഉദിനൂർ സെൻട്രൽ എയുപി സ്കൂളിന് സമർപ്പിച്ചു. പിടി എ ജനറൽ ബോഡി യോഗത്തിൽ റോസ്ട്രവും അഡ്രസിംഗ് സിസ്റ്റവും പിടിഎ പ്രസിഡണ്ട് കെ മധുവിൽ നിന്ന് പ്രധാനാധ്യാപിക ശ്രീമതി കൈരളി ടീച്ചർ ഏറ്റുവാങ്ങി . ഇനി മുതൽ വിദ്യാലയപരിപാടികളുടെ സുഗമമായ നടത്തിപ്പിന് , കുട്ടികൾക്ക് ഇവ ഏറെ പ്രയോജനപ്രദമാകുമെന്ന് പ്രധാനാധ്യാപിക അഭിപ്രയപ്പെട്ടു.
സി എം ബിന്ദു അനുശോചന പ്രമേയവും ഏവി സന്തോഷ് കുമാർ ഭാവി പ്രവർത്തന പദ്ധതിയും അവതരിപ്പിച്ചു. വി വേണുഗോപാലൻ, ടി ബിന്ദു, കെ.ശ്രീധരൻ നമ്പൂതിരി, ടി. കെ രഞ്ജിത്ത്, പി.ശ്രീജ,, വി രജീഷ്, വിപിൻ കുമാർ. പി പി. രഹ്ന , നസീറ ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി പി.വി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.