
നവകേരള സൃഷ്ടിക്ക് ജനകീയമായി പാഠ്യപദ്ധതി രൂപീകരിക്കുന്നു.
നവകേരള സൃഷ്ടിക്ക് ജനകീയമായി പാഠ്യപദ്ധതി രൂപീകരിക്കുന്നു.
നവകേരള സൃഷ്ടിയും പാഠ്യപദ്ധതി പരിഷ്കരണവും എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല KSTA സംസ്ഥാന സെൻ്ററിൽ വിദ്യാഭ്യാസ മന്ത്രി സ.വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് സ.ഡി.സുധീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സ.എൻ.ഡി.ശിവരാജൻ ആ മുഖാവതരണംനടത്തി.
പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് KSTA ശില്പശാലയിൽ രൂപപ്പെടുന്ന ആശയങ്ങൾ പാഠ്യപദ്ധതി പരിഷ്ക്കരണത്തിന് സഹായകമാകുമെന്ന് മന്ത്രി പ്രസ്താവിച്ചു.
പൊതുവിദ്യാഭ്യാസമേഖല ഉറ്റുനോക്കുന്ന നിർണായക വിഷയങ്ങൾക്കുള്ള പരിഹാരങ്ങൾ ബഹുമാന്യനായ മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു.
▪️തസ്തിക നിർണയവുമായി ബന്ധപ്പെട്ട് 1:40 പ്രശ്നത്തിൽ അധ്യാപകർക്ക് അനുകൂലമായ തീരുമാനം ഉടൻ കൈക്കൊള്ളും.
▪️ഭിന്നശേഷി വിഭാഗത്തിൻ്റെ ജോലി സംവരണവുമായി ബന്ധപ്പെട്ട് എയിഡഡ് സ്കൂൾ നിയമനാംഗീകാര പ്രശ്നത്തിൽ നിലവിലെ അധ്യാപകരെ പരിഗണിച്ചുകൊണ്ട് തീരുമാനമെടുക്കും.
▪️ഹയർസെക്കൻ്ററി പ്രിൻസിപ്പൽ ട്രാൻസ്ഫർ ഉടൻ നടപ്പാക്കും.
▪️ ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട തുക ഓണക്കാലം കഴിയുന്നതോടെ വർദ്ധിപ്പിക്കുന്ന കാര്യത്തിലും ധാരണയിലെത്തിക്കഴിഞ്ഞു.
കുട്ടികളെ ഒന്നിച്ചിരുത്തുമെന്നോ, ജെൻ്റർ ന്യൂട്രൽ യൂണിഫോം നിർബന്ധമാക്കുന്ന തരത്തിലോ ഒരു തീരുമാനവും സർക്കാർ തലത്തിൽ തീരുമാനിക്കുകയോ ഉത്തരവിറക്കുകയോ ചെയ്തിട്ടില്ല എന്നും മന്ത്രി പറഞ്ഞു.