
സ്മിത ടീച്ചറുടെ കവിതകൾ വരവിളിയായി വായനക്കാരിലേക്ക്.
സ്മിത ടീച്ചറുടെ കവിതകൾ വരവിളിയായി വായനക്കാരിലേക്ക്.
പ്രകാശനം 4 ന്
തൃക്കരിപ്പൂർ : സ്മിത ടീച്ചറുടെ കാവ്യശകലങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരണത്തിന് തയ്യാറായി. പൂത്ത ക്കാൽ ഗവ.യു.പി.സ്കൂൾ അധ്യാപിക തങ്കയത്തെ സ്മിത ഭരത് ഒരു വർഷത്തോളമായി മുടങ്ങാതെ എഴുതി കൊണ്ടിരിക്കുന്ന കവിതകളാണ് വരവിളി – കാഴ്ച:കവിത : കരുത്ത് എന്ന പേരിൽ ഫോട്ടോ കവിതാ സമാഹാരമായി പ്രസിദ്ധീകരിക്കുന്നത്. സുഹൃത്തുക്കൾ അയച്ചു കൊടുക്കുന്ന ഫോട്ടോകൾക്ക് കാവ്യബിംബം പകർന്ന് രസത്തിന് തുടങ്ങിയ ഫോണെഴുത്ത് ഒരു ശീലമായി മാറിയതോടെ ടീച്ചറുടെ ശുഭ ദിന കവിതകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ തുടങ്ങിയ എഴുത്ത് ഒരു ദിവസവും മുടങ്ങിയില്ല. പായൽ ബുക്സ് ആണ് പ്രസാധകർ.
തങ്കയം മുഹമ്മദ് അബ്ദുറഹ്മാൻ വായന ശാല ആന്റ് ഗ്രന്ഥാലയവും സൗത്ത് തൃക്കരിപ്പൂർ ഗുരു ചന്തു പണിക്കർ സ്മാരക ഗവ.ഹൈസ്കൂർ 1991 എസ്.എസ്.എൽ.സി. ബാച്ച് – ഒപ്പരം കൂട്ടായ്മയും സെപ്തംബർ 4 ന് പകൽ 3 മണിക്ക് വായനശാല മുറ്റത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ഇ.പി.രാജഗോപാലൻ പ്രകാശനം നിർവഹിക്കും. പ്രകാശൻ കരിവെള്ളൂർ അധ്യക്ഷത വഹിക്കും. സി എം.വിനയചന്ദ്രൻ ആദ്യ പ്രതി ഏറ്റുവാങ്ങും. എം.കെ.ഗോപകുമാർ പുസ്തകം പരിചയപ്പെടുത്തും. കൊടക്കാട് നാരായണൻ , എ.സവിത, ഇ.ചന്ദ്രൻ , പ്രമോദ് ആണൂർ, സണ്ണി . കെ. മാടായി, സി.കെ.രാജു , ഇ.വി.രാജേഷ് സംസാരിക്കും. തൃക്കരിപ്പൂർ തങ്കയത്തെ റിട്ട. പഞ്ചായത്ത് സൂപ്രണ്ട് പി.കൃഷ്ണ പൊതുവാളിന്റെയും റിട്ട. പഞ്ചായത്ത് സെക്രട്ടരി സുഭാഷിണിയുടെയും മകളാണ്. കടൽ മഷി പാത്രം കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പടം: . സ്മിത ഭരത്
പുസ്തകം കവർ ചിത്രം